24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ക്ഷേത്ര കവർച്ച; കുറ്റവാളികൾക്കെതിരെ കർശന നിയമ നടപടി വേണം: ദേവസ്വം എംപ്ലോയീസ് യൂണിയൻ…………
kannur

ക്ഷേത്ര കവർച്ച; കുറ്റവാളികൾക്കെതിരെ കർശന നിയമ നടപടി വേണം: ദേവസ്വം എംപ്ലോയീസ് യൂണിയൻ…………

കണ്ണൂർ : കഴിഞ്ഞ ദിവസങ്ങളിൽ മട്ടന്നൂർ മേഖലയിലെ മൂന്ന് ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ പ്രതികളെ ഉടൻ തന്നെ പിടികൂടിയ പോലീസിൻ്റെ കൃത്യനിർവ്വഹണത്തെ മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സി ഐ ടി യു മയ്യിൽ ഏരിയാ കമ്മിറ്റി അഭിനന്ദിച്ചു.
ഒരു വർഷം മുൻപ് മയ്യിൽ എരിയായിലെ ഈശാന മംഗലം മഹാവിഷ്ണു ക്ഷേത്രം, കണ്ണാടിപ്പറമ്പ് കാനത്തിൽ മഹാവിഷ്ണു ക്ഷേത്രം എന്നിവടങ്ങളിൽ കവർച്ച നടത്തി പിടിയിലായി ശിക്ഷാ കാലാവധി കഴിഞ്ഞിറങ്ങിയവർ തന്നെയായിരുന്നു മട്ടന്നൂരിലെ ക്ഷേത്രങ്ങളിലും കവർച്ച നടത്തിയത് എന്നത് നിലവിലെ ശിക്ഷാ നടപടിയിലെ പാളിച്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾ തുടർച്ചയായി നടത്തുന്ന ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ച് ശിക്ഷാ കാലാവധി വർദ്ധിപ്പിക്കണമെന്നും സർക്കാരിനോട് യോഗം അപേക്ഷിച്ചു
കെ.പ്രദീഷിൻ്റ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിക്രട്ടറി എൻ.വി. ലതീഷ്, ടെമ്പിൾ കോഡിനേഷൻ ജില്ലാ കൺവീനർ ടി.കെ.സുധി അഴീക്കോട്, മാടമന വിഷ്ണുനമ്പൂതിരി ,സതിമാരസ്യാർ ,കെ.വി.ശ്രീജിത്ത്, പ്രദീപൻ കുറ്റ്യാട്ടൂർ, കെ.എം.സജീവൻ കണ്ണാടിപ്പറമ്പ് എന്നിവർ സംസാരിച്ചു.

Related posts

സ്ത്രീകൾക്ക് തണലേകാൻ; എടക്കാടിന്റെ ‘സ്വാഭിമാൻ’

Aswathi Kottiyoor

സു​ര​ക്ഷാ​ഭി​ത്തി നി​ർ​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​രം

Aswathi Kottiyoor

പാനൂരിൽ കുളം നവീകരണത്തിനിടെ മതിൽ ഇടിഞ്ഞു വീണ് തൊഴിലാളികൾക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം

Aswathi Kottiyoor
WordPress Image Lightbox