24.4 C
Iritty, IN
October 4, 2024
  • Home
  • Iritty
  • മുസ്ലിം ലീഗ് കുടുംബ സംഗമവും പൂർവ്വകാല നേതാക്കന്മാരെ ആദരിക്കൽ ചടങ്ങും നടന്നു………
Iritty

മുസ്ലിം ലീഗ് കുടുംബ സംഗമവും പൂർവ്വകാല നേതാക്കന്മാരെ ആദരിക്കൽ ചടങ്ങും നടന്നു………

ഇരിട്ടി: മുസ്ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും പൂർവ്വകാല നേതാക്കന്മാരെ ആദരിക്കൽ ചടങ്ങും പയഞ്ചേരി എം ടു എച് ഓഡിറ്റോറിയത്തിൽ നടന്നു. കുടുംബ സംഗമം ജന സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. ചടങ്ങിൽ ഇരിട്ടിയിൽ നിന്ന് മുനിസിപ്പാലിറ്റി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട വി പി റഷീദിനും മുസ്ലിം ലീഗ് പ്രധിനിധികളായി മത്സരിച്ചവർക്കുമുള്ള ജി സി സി കെ എം സി സി യുടെ ഉപഹാരം നൽകി. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി പരിപാടി ഉദ്ഘാടനം ചെയ്തു. അന്തു മസാഫി അധ്യക്ഷത വഹിച്ചു.കേളോത്ത് സ്വാഗതം പറഞ്ഞു പ്രമുഖ പ്രഭാഷകൻ അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി .പേരാവൂർ എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ്, സി അബ്ദുല്ല, എം എം മജീദ്, തറാൽ ഈസ ,വി പി റഷീദ് ,കെ ടി മുഹമ്മദ്‌ ,എൻ കെ ശറഫുദ്ധീൻ അബ്ദുറഹ്മാൻ ചാല എന്നിവർ പ്രസംഗിച്ചു.

Related posts

ലോട്ടറി തൊഴിലാളി യൂണിയൻ (സി ഐ ടി യു) ഇരിട്ടി ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ നില്പ് സമരം നടത്തി

Aswathi Kottiyoor

മാര്‍ച്ചും ധര്‍ണയും

Aswathi Kottiyoor

കീഴൂർ നിവേദിതാ വിദ്യാലയം കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു………

Aswathi Kottiyoor
WordPress Image Lightbox