24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പ്രകൃതി ദുരന്തങ്ങൾ നേരിടാൻ കർമ്മ പരിപാടികളുമായ് ഒരുമ റെസ്‌ക്യൂ ടീം………..
Iritty

പ്രകൃതി ദുരന്തങ്ങൾ നേരിടാൻ കർമ്മ പരിപാടികളുമായ് ഒരുമ റെസ്‌ക്യൂ ടീം………..

ഇരിട്ടി: രണ്ട് പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച നാട്ടിൽ ദുരന്ത നിവാരണം കൈകാര്യം ചെയ്യാൻ വ്യക്തികളെ പ്രാപ്തമാക്കുന്ന കർമ്മ പദ്ധതികളുമായി ഒരുമ റസ്ക്യൂ ടീം. വെള്ളപ്പൊക്കം, ഭൂകമ്പം, സുനാമി, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളും റോഡപകടങ്ങൾ, വെള്ളത്തിലുള്ള അപകടങ്ങൾ പോലുള്ളവ നേരിടുന്നതിനും രക്ഷാപ്രവർത്തനം ചെയ്യേണ്ടത് എങ്ങനെയുള്ള വിഷയത്തിൽ സംസ്ഥാനത്തൊട്ടാകെയുള്ള യുവാക്കൾക്കും യുവതികൾക്കും വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും പരിശീലനം നൽകുന്നതിനുള്ള കർമ്മ പരിപാടി വള്ളിത്തോട് ഒരുമ റസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്നത്. തുടക്കമെന്ന നിലയിൽ 10 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്കും യുവാക്കൾക്കും , സൗജന്യ ശാസ്ത്രീയ നീന്തൽ പരിശീലനം നൽകും . മറ്റ് ജില്ലകളിൽ നിന്നും പരിശീലനത്തിന് എത്തുന്നവർക്ക് താമസ സൗകര്യം ഒരുക്കും നീന്തലിൽ വൈദഗ്ധ്യം നേടുന്നത് വരെ പരിശീലന പരിപാടി നീണ്ടു നിൽക്കും. സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും (നീന്തലിൽ പ്രത്യേക പരിശീലനം ലഭിച്ച ) വനിത ട്രെയ്‌നർ മാരുടെ നേതൃത്വത്തിൽ അടുത്ത ആഴ്ച മുതൽ പരിശീലന പരിപാടി ആരംഭിക്കും.
27 ന് രാവിലെ 7.30 ന് വള്ളിത്തോട് പുഴക്കടവിൽ നടക്കുന്ന നീന്തൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഇരിട്ടി ഡി വൈ എസ് പി പ്രിൻസ് അബ്രഹാം നിർവ്വഹിക്കും. നീന്തൽ രംഗത്തെ ലോക റെക്കോർഡ് ജേതാവ് ചാൾസൺ ഏഴിമല നീന്തൽ പരിശീലനത്തിന് നേതൃത്വം നൽകും . പരിപാടിയിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും. നീന്തൽ വിദഗ്ധരുടെ നേതൃത്വത്തിൽ പുഴയുടെ ആഴം അളന്ന് തിട്ടപ്പെടുത്തി അതിര് തിരിച്ച് കെട്ടി, ലൈഫ്‌ ബോയ്, ലൈഫ് ജാക്കറ്റ്, ട്യൂബുകൾ, വട്ട തോണി തുടങ്ങിയ രക്ഷാപ്രവർത്തന സാമഗ്രികൾ ഒരുക്കി വിവിധ തരത്തിലിലുള്ള പരിശീലനം ലഭിച്ച മുപ്പതോളം വരുന്ന ഒരുമ റസ്ക്യൂ ടീം വളണ്ടിയർമാരുടെ സംരംക്ഷണത്തിലാണ് നീന്തൽ പരിശീലനം നടത്തുന്നത്. പത്രസമ്മേളനത്തിൽ ചീഫ് കോർഡിനേറ്റർ ഇബ്രാഹിം കുട്ടി വളളിത്തോട്, ക്യാപ്റ്റൻ മുജീബ് കുഞ്ഞിക്കണ്ടി , വൈസ് ക്യാപ്റ്റൻമാരായ സി.എച്ച് . റാഫി, ഷംശുദ്ധീൻ, വനിതാ പരിശീലകരായ ഐറിൻ ജയിംസ്, സൗമ്യ സന്തോഷ് എ്ന്നിവർ പങ്കെടുത്തു.

Related posts

കൊട്ടിയൂർ വൈശാഖ മഹോത്സവം – പ്രക്കൂഴം ചടങ്ങു നടന്നു മെയ് 27 ന് നീരെഴുന്നള്ളത്ത്

തൊഴിലുറപ്പ് പ്രവർത്തിക്കിടെ കടന്നൽകുത്തേറ്റ് 9 പേർക്ക് പരിക്ക്.

Aswathi Kottiyoor

പാറക്കണ്ടത്ത് മർക്കസ് – എസ്.വൈ.എസ്. കുടിവെള്ള പദ്ധതി

Aswathi Kottiyoor
WordPress Image Lightbox