27.1 C
Iritty, IN
July 27, 2024
  • Home
  • Iritty
  • പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ നേ​രി​ടാ​ൻ ക​ർ​മപ​രി​പാ​ടി​ക​ളു​മാ​യി ഒ​രു​മ റെ​സ്‌​ക്യൂ ടീം
Iritty

പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ നേ​രി​ടാ​ൻ ക​ർ​മപ​രി​പാ​ടി​ക​ളു​മാ​യി ഒ​രു​മ റെ​സ്‌​ക്യൂ ടീം

ഇ​രി​ട്ടി: ര​ണ്ടു പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ അ​തി​ജീ​വി​ച്ച നാ​ട്ടി​ൽ ദു​ര​ന്ത​നി​വാ​ര​ണം കൈ​കാ​ര്യം ചെ​യ്യാ​ൻ വ്യ​ക്തി​ക​ളെ പ്രാ​പ്ത​മാ​ക്കു​ന്ന ക​ർ​മ പ​ദ്ധ​തി​ക​ളു​മാ​യി ഒ​രു​മ റെ​സ്‌​ക്യൂ ടീം. ​വെ​ള്ള​പ്പൊ​ക്കം, ഭൂ​ക​മ്പം, സു​നാ​മി, കൊ​ടു​ങ്കാ​റ്റ് തു​ട​ങ്ങി​യ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും റോ​ഡ​പ​ക​ട​ങ്ങ​ൾ, വെ​ള്ള​ത്തി​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ പോ​ലു​ള്ള​വ നേ​രി​ടു​ന്ന​തി​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ചെ​യ്യേ​ണ്ട​ത് എ​ങ്ങ​നെ​യു​ള്ള വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​യു​ള്ള യു​വാ​ക്ക​ൾ​ക്കും യു​വ​തി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി-​വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കും പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ് വ​ള്ളി​ത്തോ​ട് ഒ​രു​മ റെ​സ്‌​ക്യൂ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ 10 വ​യ​സി​ന് മു​ക​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും സൗ​ജ​ന്യ ശാ​സ്ത്രീ​യ നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ൽ​കും. മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്നു പ​രി​ശീ​ല​ന​ത്തി​ന് എ​ത്തു​ന്ന​വ​ർ​ക്ക് താ​മ​സ സൗ​ക​ര്യം ഒ​രു​ക്കും. നീ​ന്ത​ലി​ൽ വൈ​ദ​ഗ്ധ്യം നേ​ടു​ന്ന​ത് വ​രെ പ​രി​ശീ​ല​ന പ​രി​പാ​ടി നീ​ണ്ടു നി​ൽ​ക്കും. സ്ത്രീ​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കും (നീ​ന്ത​ലി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ) വ​നി​ത ട്രെ​യ്‌​ന​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടു​ത്ത ആ​ഴ്ച മു​ത​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ​ബ്രാ​ഹിം കു​ട്ടി വ​ള​ളി​ത്തോ​ട്, ക്യാ​പ്റ്റ​ൻ മു​ജീ​ബ് കു​ഞ്ഞി​ക്ക​ണ്ടി , വൈ​സ് ക്യാ​പ്റ്റ​ൻ​മാ​രാ​യ സി.​എ​ച്ച റാ​ഫി, ഷം​ശു​ദ്ദീ​ൻ, വ​നി​താ പ​രി​ശീ​ല​ക​രാ​യ ഐ​റി​ൻ ജ​യിം​സ്, സൗ​മ്യ സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്തു

Aswathi Kottiyoor

ഉളിക്കൽ വയത്തൂർ യു.പി. സ്കൂൾ റിട്ട. അധ്യാപിക മേരി തോമസ് ചാലയ്ക്കൽ (83)അന്തരിച്ചു

Aswathi Kottiyoor

കണ്ണൂർ ഉളിക്കലിലെ ജോസിന്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

Aswathi Kottiyoor
WordPress Image Lightbox