• Home
  • Iritty
  • മട്ടന്നൂർ സ്വദേശി മണി ജി നായർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായി
Iritty

മട്ടന്നൂർ സ്വദേശി മണി ജി നായർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായി

മട്ടന്നൂർ സ്വദേശി മണി ജി നായർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായി . സി ആർ പി എഫ് സെക്കൻഡ് ഇൻ കമാൻഡറായ മണിയുടെ സൗത്ത് കശ്മീരിലെ സേവനം പരിഗണിച്ചാണ് അംഗീകാരം. ഇപ്പോൾ തെലുങ്കാനയിൽ സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം ആറു വർഷം എൻ എസ് ജി യിൽ കമാൻഡോ ആയിരുന്നു. മട്ടന്നൂർ ഗവ. ആശുപത്രിക്ക് സമീപം എം.എം. ഗോപാലൻ നായരുടേയും പാലയാടൻ വീട്ടിൽ ജാനകി അമ്മയുടെയും മകനായ മണി ജി നായർ വലിയന്നൂരിലാണ് താമസം. ഭാര്യ പ്രിയ ചേലോറ ഹയർസെക്കണ്ടറി സ്‌കൂൾ അദ്ധ്യാപികയാണ്. മക്കൾ; അർജ്ജുൻ, ദിയ.

Related posts

ഇരിട്ടി പുഴയിൽ മദ്ധ്യവയസ്കന്റെ മൃതദേഹം

ലഹരി വിരുദ്ധ റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും

Aswathi Kottiyoor

“ആരാമം ആരോഗ്യം” പദ്ധതിയുടെ ഭാഗമായി വാണീവിലാസം എൽ. പി.സ്കൂളിൽ ഔഷധസസ്യ ഉദ്യാനം

Aswathi Kottiyoor
WordPress Image Lightbox