24.2 C
Iritty, IN
July 8, 2024
  • Home
  • kannur
  • 21 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​കൂ​ടി ശു​ചി​ത്വപ​ദ​വിയിൽ
kannur

21 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​കൂ​ടി ശു​ചി​ത്വപ​ദ​വിയിൽ

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ 21 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ കൂ​ടി ശു​ചി​ത്വ പ​ദ​വി​യി​ലേ​ക്ക്. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ശു​ചി​ത്വ പ​ദ​വി നേ​ടി​യ 52 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പു​റ​മേ​യാ​ണി​ത്. ഇ​ത് സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍ നി​ര്‍​വ​ഹി​ക്കും. ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ര്പേ​ഴ്സ​ണ്‍ ഡോ. ​ടി.​എ​ന്‍. സീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ല​യി​ല്‍ പ​യ്യ​ന്നൂ​ര്‍, ത​ളി​പ്പ​റ​മ്പ്, ക​ല്യാ​ശേ​രി, എ​ട​ക്കാ​ട്, പാ​നൂ​ര്‍, ഇ​രി​ക്കൂ​ര്‍ പേ​രാ​വൂ​ര്‍ ബ്ലോ​ക്കു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട മു​ഴു​വ​ന്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളും ശു​ചി​ത്വ പ​ദ​വി നേ​ടി. പ​യ്യ​ന്നൂ​ര്‍, ത​ളി​പ്പ​റ​മ്പ്, ആ​ന്തൂ​ര്‍, മ​ട്ട​ന്നൂ​ര്‍, കൂ​ത്തു​പ​റ​മ്പ്, ശ്രീ​ക​ണ്ഠാ​പു​രം, ഇ​രി​ട്ടി, ന​ഗ​ര​സ​ഭ​ക​ള്‍​ക്കും ശു​ചി​ത്വ പ​ദ​വി ല​ഭി​ച്ചു.പന്ത്രണ്ടി​ന പ​രി​പാ​ടി​യി​ല്‍ 500 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ​യും 50 ന​ഗ​ര​സ​ഭ​ക​ളെ​യും ശു​ചി​ത്വ പ​ദ​വി​യി​ല്‍ എ​ത്തി​ക്കു​മെ​ന്ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ശു​ചി​ത്വ പ​ദ​വി ന​ല്‍​കു​ന്ന​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍, ശു​ചി​ത്വ മി​ഷ​ന്‍, ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി, കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് മി​ഷ​ന്‍ എ​ന്നി​വ സം​യു​ക്ത​മാ​യി ആ​വി​ഷ്‌​ക​രി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ല്‍ മി​ക​വു തെ​ളി​യി​ച്ച ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ശു​ചി​ത്വ പ​ദ​വി​ക്കാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. ആ​കെ 789 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഇ​തു​വ​രെ നേ​ട്ടം കൈ​വ​രി​ച്ച​ത്.

Related posts

തിങ്കളാഴ്ച (ഒക്ടോബര്‍ 18) 85 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍

Aswathi Kottiyoor

കാട്ടാന ആക്രമണം; ജില്ലയിൽ 8 വർഷത്തിനിടെ 16 മരണം

Aswathi Kottiyoor

വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്-പോ​ലീ​സ് സം​യു​ക്ത പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox