23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • സ്ഥിരം യാത്രക്കാര്‍ക്ക് കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കില്ല; ശരീര ഊഷ്മാവ് മാത്രമേ പരിശോധിക്കൂ; കേരളത്തില്‍ നിന്ന് വരുന്നവര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കര്‍ണാടക
Kerala

സ്ഥിരം യാത്രക്കാര്‍ക്ക് കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കില്ല; ശരീര ഊഷ്മാവ് മാത്രമേ പരിശോധിക്കൂ; കേരളത്തില്‍ നിന്ന് വരുന്നവര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കര്‍ണാടക

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കര്‍ണാടക. നിയന്ത്രണങ്ങളില്‍ സര്‍ക്കാരിനോട് കര്‍ണാടക ഹൈക്കോടതി വിശദീകരണം തേടിയതിന് പിന്നാലെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.

സ്ഥിരം യാത്രക്കാര്‍ക്ക് കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍. അശ്വന്ത് നാരായണന്‍ പറഞ്ഞു. ജോലിക്കായും മറ്റും സ്ഥിരമായി അതിര്‍ത്തി കടന്നെത്തുന്നവരുടെ ശരീര ഊഷ്മാവ് മാത്രമേ പരിശോധിക്കു. ഇതിനായി നിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ ആരോഗ്യവകുപ്പിനോട് നിര്‍ദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍നിന്ന് കര്‍ണാടകത്തിലേക്ക് വരുന്ന എല്ലാവരും ആര്‍ടിപിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ മുന്‍ നിലപാട്. എന്നാല്‍ ഇത് കേന്ദ്രസര്‍ക്കാരിന്റെ അണ്‍ലോക്ക് നിയമങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി കാസര്‍ഗോഡ് സ്വദേശിയാണ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.

Related posts

‘കുഞ്ഞാപ്പ്’ ലോഗോ മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു

Aswathi Kottiyoor

വയനാട് ജില്ലയിൽ കുട്ടികൾക്കിടയിൽ തക്കാളിപ്പനി പടരുന്നു.

പേരാവൂർ താലൂക്കാസ്പത്രി വിഷയം; ആരോഗ്യമന്ത്രിക്ക് നിവേദനം നല്കി

Aswathi Kottiyoor
WordPress Image Lightbox