26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ഹൈ​ടെ​ക് കി​യോ​സ്‌​ക് കണ്ണൂർ ഗവ.മെഡിക്കൽ കോളജിലും
Uncategorized

ഹൈ​ടെ​ക് കി​യോ​സ്‌​ക് കണ്ണൂർ ഗവ.മെഡിക്കൽ കോളജിലും

ക​ണ്ണൂ​ർ: കാ​രു​ണ്യ ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ ക​ണ്ണൂ​ർ ഗവ.മെഡിക്കൽ കോളജിലും ഹൈ​ടെ​ക് കാ​സ്പ് കി​യോ​സ്‌​കു​ക​ള്‍ ഒ​രു​ങ്ങി. ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ജ​ന്‍ ആ​രോ​ഗ്യ യോ​ജ​ന കാ​രു​ണ്യ ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ സ്റ്റേ​റ്റ് ഹെ​ല്‍​ത്ത് ഏ​ജ​ന്‍​സി നി​ര്‍​മി​ച്ച കി​യോ​സ്‌​കു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​കെ. സു​ദീ​പ് നി​ര്‍​വ​ഹി​ച്ചു.
ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ​പ​ദ്ധ​തി​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​കു​ന്ന കാ​സ്പ് കി​യോ​സ്‌​ക് ജി​ല്ല​യി​ല്‍ മി​ക​ച്ച സേ​വ​ന​ങ്ങ​ളാ​ണ് ന​ല്‍​കി​വ​രു​ന്ന​ത്. നി​ല​വി​ല്‍ 28 കി​യോ​സ്‌​കു​ക​ളാ​ണ് ജി​ല്ല​യി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. ബാ​ക്കി​യു​ള്ള​വ​യു​ടെ നി​ര്‍​മാ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കാ​സ്പ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​കു​ന്ന എ​ല്ലാ​വി​ധ സം​ശ​യ​നി​വാ​ര​ണ​ത്തി​നും സേ​വ​ന​ങ്ങ​ള്‍​ക്കും കി​യോ​സ്‌​ക് ഉ​പ​കാ​ര​പ്പെ​ടും. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ റി​സ​പ്ഷ​ന്‍ കൗ​ണ്ട​റി​നോ​ടു ചേ​ര്‍​ന്നാ​ണ് കി​യോ​സ്‌​കു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കാ​രു​ണ്യ ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ സേ​വ​ന​ങ്ങ​ള്‍ മി​ക​ച്ച​രീ​തി​യി​ല്‍ ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ ല​ഭ്യ​മാ​ക്കു​ന്നു എ​ന്ന​താ​ണ് ഹൈ ​ടെ​ക് കി​യോ​സ്‌​കി​ന്‍റെ പ്ര​ത്യേ​ക​ത. ‘കാ​രു​ണ്യ കേ​ര​ളം’ എ​ന്ന​പേ​രി​ല്‍ വാ​ര്‍​ത്താ​പ​ത്രി​ക​യും സ്റ്റേ​റ്റ് ഹെ​ല്‍​ത്ത് ഏ​ജ​ന്‍​സി വ​ഴി പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യെ​ക്കു​റി​ച്ചും സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണ​വും പ​ത്രി​ക​യി​ല്‍ ല​ഭ്യ​മാ​ണ്.
ഡ​പ്യൂ​ട്ടി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​മ​നോ​ജ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കാ​രു​ണ്യ ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി ജി​ല്ലാ പ്രോ​ജ​ക്‌​ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി. ​മി​ഥു​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കെ.​ആ​ര്‍. സു​രേ​ഷ്, കെ.​കെ. ഷാ​ജി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

ലാവ്ലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു.

Aswathi Kottiyoor

അപ്രതീക്ഷിത നീക്കവുമായി കേന്ദ്രം, മന്ത്രിയുടെ ഓഫിസും അറിഞ്ഞില്ല; രാഷ്ട്രീയ വേഗം കൂട്ടാൻ ബിജെപി

Aswathi Kottiyoor

അ​ർ​ബു​ദ രോ​ഗ വി​ദ​ഗ്ധ​ൻ ഡോ​ക്ട​ർ എം. ​കൃ​ഷ്ണ​ൻ നാ​യ​ർ അ​ന്ത​രി​ച്ചു.

Aswathi Kottiyoor
WordPress Image Lightbox