കണ്ണൂർ: ചൊവ്വ സബ് സ്റ്റേഷന് മുതല്‍ കളക്ടറേറ്റ് വരെയുള്ള ഭൂഗര്‍ഭ കേബിള്‍ കമ്മീഷൻ ചെയ്തു. കളക്ടറേറ്റ് പരിസരത്ത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരത്തില്‍ ആര്‍പിഡിആര്‍ പദ്ധതിയില്‍ നിര്‍മിച്ച 82 കിലോ മീറ്റര്‍ ഭൂഗര്‍ഭ പ്രവൃത്തിയാണ് ഇതോടെ പൂര്‍ത്തീകരിച്ചത്. ചൊവ്വ സബ് സ്റ്റേഷന് മുതല്‍ കളക്ടറേറ്റുവരെയുള്ള 10.5 കിലോ മീറ്റര്‍ ഫീഡറുകള്‍ ഉള്‍പ്പെടെയാണിത്. ഇതിനായി 23 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി നല്‍കിയത്. ആദ്യഘട്ടത്തില്‍ 110 കെവി മുണ്ടയാട്, 33 കെവി സബ് സ്റ്റേഷനുകളായ പുതിയതെരു, കണ്ണൂര്‍ ടൗണ്‍, തോട്ടട എന്നിവിടങ്ങളില്‍ നിന്നും 71 കിലോമീറ്റര്‍ പൂര്‍ത്തീകരിച്ചിരുന്നു.
പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ തകരാര്‍ വരുന്ന ഭാഗങ്ങളെ വേര്‍പെടുത്തി മറ്റ് ഫീഡറുകളില്‍ നിന്ന് പെട്ടെന്ന് വൈദ്യുതിയെത്തിക്കാന്‍ സാധിക്കുന്ന റിംഗ് മെയിന്‍ യൂണിറ്റുകള്‍ സ്ഥാപിക്കും. ഇതോടെയാണ് തടസരഹിത വൈദ്യുതി എന്ന ലക്ഷ്യത്തലേക്ക് ജില്ലയെത്തുക. മേയര്‍ ടി.ഒ. മോഹനന് അധ്യക്ഷത വഹിച്ചു. കോര്പറേഷന് കൗണ്‍സിലര്‍ സുരേഷ് ബാബു എളയാവൂര്, എഡിഎം ഇ.പി. മേഴ്സി, ഡോ. വി. ശിവദാസന്‍, എ.എന്‍. ശ്രീലാകുമാരി, പി.ചന്ദ്രബാബു, കെ.വി. ഷൈനി, ടി.പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.