24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പാഠപുസ്തക വിതരണം തുടങ്ങി
Kerala

പാഠപുസ്തക വിതരണം തുടങ്ങി

2021-22 അധ്യയന വർഷത്തെ ഒന്ന് മുതൽ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തങ്ങളടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇടുക്കി വാഴത്തോപ്പ് സെന്റ് ജോർജ്ജ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർഹിച്ചു. ജൂണിൽ ആരംഭിക്കുന്ന അധ്യയന വർഷത്തെ പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. ഒന്നാം വാല്യം 288 ടൈറ്റിലുകളായി രണ്ട് കോടി 87 ലക്ഷം പാഠപുസ്തകങ്ങളാണ് അച്ചടി പൂർത്തിയാക്കി വിതരണം ആരംഭിച്ചത്. ഒന്ന് മുതൽ എട്ടുവരെ ക്ലാസ്സുകളിൽ പൂർണ്ണമായും സൗജന്യമായിട്ടാണ് പാഠപുസ്തകം നൽകുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂൾ സൊസൈറ്റികൾ മുഖേന രക്ഷകർത്താക്കൾക്കാണ് പാഠപുസ്തകം വിതരണം നടത്തുന്നത്. ചടങ്ങിൽ ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, പ്രഥമാദ്ധ്യാപകൻ കെ.എസ്. സിബി, നൂൺമീൽ സൂപ്പർവൈസർ സൈമൺ പി.ജെ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

അപൂർവ രോഗം ബാധിച്ച അസം സ്വദേശിനിക്ക് പുതുജീവൻ നൽകി ജനറൽ ആശുപത്രി

Aswathi Kottiyoor

ഡിസംബറോടെ പൊതുജനങ്ങൾക്ക് സേവനങ്ങൾ എല്ലാം വിരൽത്തുമ്പിൽ ലഭിക്കും: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; സ്വകാര്യ ബസ് കസ്റ്റഡിയില്‍

Aswathi Kottiyoor
WordPress Image Lightbox