22.5 C
Iritty, IN
November 21, 2024
  • Home
  • kannur
  • സംസ്ഥാനക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ക്ഷേത്ര കലാശ്രീ പുരസ്‌കാരം മേതില്‍ ദേവികക്ക്
kannur

സംസ്ഥാനക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ക്ഷേത്ര കലാശ്രീ പുരസ്‌കാരം മേതില്‍ ദേവികക്ക്

ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന ക്ഷേ​​​ത്ര​​​ക​​​ല അ​​​ക്കാ​​​ദ​​​മി പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. ക്ഷേ​​​ത്ര ക​​​ലാ​​​ശ്രീ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് മേ​​​തി​​​ല്‍ ദേ​​​വി​​​ക അ​​​ര്‍​ഹ​​​യാ​​​യി. മോ​​​ഹി​​​നി​​​യാ​​​ട്ട​​​ത്തി​​​നു ന​​​ല്‍​കി​​​യ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം. 25,001 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം.

ക്ഷേ​​​ത്ര​​​ക​​​ലാ ഫെ​​​ലോ​​​ഷി​​​പ്പി​​നു ഗു​​​രു സ​​​ദ​​​നം ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ അ​​​ര്‍​ഹ​​​നാ​​​യി. ക​​​ഥ​​​ക​​​ളി രം​​​ഗ​​​ത്തെ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം. 15,001 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വു​​​മ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പു​​​ര​​​സ്‌​​​കാ​​​രം. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ക്ഷേ​​​ത്ര​​​ക​​​ല അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​കെ.​​​എ​​​ച്ച്. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന്‍, സെ​​​ക്ര​​​ട്ട​​​റി കൃ​​​ഷ്ണ​​​ന്‍ ന​​​ടു​​​വ​​​ല​​​ത്ത് എ​​​ന്നി​​​വ​​​രാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. 2019, 2020 എ​​​ന്നീ വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ലെ ക്ഷേ​​​ത്ര​​​ക​​​ല അ​​​വാ​​​ര്‍​ഡു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണം 23ന് ​​​ടി.​​​വി. രാ​​​ജേ​​​ഷ് എം​​​എ​​​ല്‍​എ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ദേ​​​വ​​​സ്വം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍ നി​​​ര്‍​വ​​​ഹി​​​ക്കും.

ക്ഷേ​​​ത്ര​​​ക​​​ല അ​​​വാ​​​ര്‍​ഡ്, ഗു​​​രു​​​പൂ​​​ജ പു​​​ര​​​സ്‌​​​കാ​​​രം, യു​​​വ​​​പ്ര​​​തി​​​ഭ പു​​​ര​​​സ്‌​​​കാ​​​രം എ​​​ന്നി​​​വ​​​യ്ക്ക് അ​​​ര്‍​ഹ​​​രാ​​​യ​​​വ​​​ര്‍​ക്ക് 7500 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വു​​​മാ​​​ണ് ല​​​ഭി​​​ക്കു​​​ക. പു​​​ര​​​സ്‌​​​കാ​​​ര വി​​​ഭാ​​​ഗം, ജേ​​​താ​​​വ്, സ്ഥ​​​ലം (ബ്രാ​​​ക്ക​​​റ്റി​​​ല്‍)​​​എ​​​ന്നീ ക്ര​​​മ​​​ത്തി​​​ല്‍ ചു​​​വ​​​ടെ:.

ദാ​​​രു​​​ശി​​​ല്പം- സി.​​​ബി​​​ജു ( കാ​​​സ​​​ര്‍​ഗോ​​​ഡ്), ലോ​​​ഹ ശി​​​ല്പം- ടി.​​​വി. രാ​​​ജേ​​​ന്ദ്ര​​​ന്‍ (ക​​​ണ്ണൂ​​​ര്‍), ശി​​​ലാ​​​ശി​​​ല്പം – പി.​​​വി. മ​​​നോ​​​ജ്കു​​​മാ​​​ര്‍ (ക​​​ണ്ണൂ​​​ര്‍), ചെ​​​ങ്ക​​​ല്‍ ശി​​​ല്പം – ക​​​ണ്ട​​​ന്‍​ചി​​​റ​​​ക്ക​​​ല്‍ സു​​​രേ​​​ശ​​​ന്‍ (ക​​​ണ്ണൂ​​​ര്‍), യ​​​ക്ഷ​​​ഗാ​​​നം – എം. ​​​ശ​​​ങ്ക​​​ര റൈ (​​​കാ​​​സ​​​ര്‍​ഗോ​​​ഡ്), മോ​​​ഹി​​​നി​​​യാ​​​ട്ടം – ക​​​ലാ​​​മ​​​ണ്ഡ​​​ലം ഷീ​​​ബ കൃ​​​ഷ്ണ​​​കു​​​മാ​​​ര്‍ (ക​​​ണ്ണൂ​​​ര്‍), ചു​​​മ​​​ര്‍​ചി​​​ത്രം-​​​കെ.​​​ആ​​​ര്‍. ബാ​​​ബു (കോ​​​ഴി​​​ക്കോ​​​ട്), തി​​​ട​​​മ്പു​​​നൃ​​​ത്തം-​​​ഡോ. ശ്രീ​​​രാ​​​മ അ​​​ഗി​​​ത്താ​​​യ (കാ​​​സ​​​ര്‍​ഗോ​​​ഡ്), ക​​​ള​​​മെ​​​ഴു​​​ത്ത്-​​​കെ. എ​​​സ്. മ​​​ണി​​​ക​​​ണ്ഠ​​​ന്‍ (തൃ​​​ശൂ​​​ര്‍), ക​​​ഥ​​​ക​​​ളി-​​​കോ​​​ട്ട​​​ക്ക​​​ല്‍ രാ​​​ജ്‌​​​മോ​​​ഹ​​​ന്‍ (മ​​​ല​​​പ്പു​​​റം), കൃ​​​ഷ്ണ​​​നാ​​​ട്ടം-​​​കെ. വൈ​​​ശാ​​​ഖ് ഗു​​​രു​​​വാ​​​യൂ​​​ര്‍ (തൃ​​​ശൂ​​​ര്‍), തീ​​​യാ​​​ടി​​​ക്കൂ​​​ത്ത്-​​​വ​​​ര​​​വൂ​​​ര്‍ തീ​​​യാ​​​ടി നാ​​​രാ​​​യ​​​ണ​​​ന്‍ ന​​​മ്പ്യാ​​​ര്‍ (തൃ​​​ശൂ​​​ര്‍), ഓ​​​ട്ട​​​ന്‍​തു​​​ള്ള​​​ല്‍-​​​ക​​​ലാ​​​മ​​​ണ്ഡ​​​ലം വാ​​​സു​​​ദേ​​​വ​​​ന്‍(​​​പാ​​​ല​​​ക്കാ​​​ട്), ക്ഷേ​​​ത്ര​​​വാ​​​ദ്യം-​​​ക​​​ട​​​ന്ന​​​പ്പ​​​ള്ളി ശ​​​ങ്ക​​​ര​​​ന്‍​കു​​​ട്ടി മാ​​​രാ​​​ര്‍ (ക​​​ണ്ണൂ​​​ര്‍), സോ​​​പാ​​​ന​​​സം​​​ഗീ​​​തം-​​​എ​​​സ്. സു​​​രേ​​​ന്ദ്ര​​​ന്‍ (ആ​​​ല​​​പ്പു​​​ഴ), അ​​​ക്ഷ​​​ര​​​ശ്ലോ​​​കം -വേ​​​ലൂ​​​ര്‍ പ​​​ര​​​മേ​​​ശ്വ​​​ര​​​ന്‍ ന​​​മ്പൂ​​​തി​​​രി (ആ​​​ല​​​പ്പു​​​ഴ), ക്ഷേ​​​ത്ര വൈ​​​ജ്ഞാ​​​നി​​​ക സാ​​​ഹി​​​ത്യം-​​​ഡോ. കെ.​​​ജി. പൗ​​​ലോ​​​സ് (എ​​​റ​​​ണാ​​​കു​​​ളം), ചാ​​​ക്യാ​​​ര്‍​കൂ​​​ത്ത്-​​​ഡോ. എ​​​ട​​​നാ​​​ട് രാ​​​ജ​​​ന്‍ ന​​​മ്പ്യാ​​​ര്‍ (എ​​​റ​​​ണാ​​​കു​​​ളം), ന​​​ങ്ങ്യാ​​​ര്‍​കൂ​​​ത്ത് -ക​​​ലാ​​​മ​​​ണ്ഡ​​​ലം കൃ​​​ഷ്‌​​​ണേ​​​ന്ദു (പാ​​​ല​​​ക്കാ​​​ട്), കൂ​​​ടി​​​യാ​​​ട്ടം -പൊ​​​തി​​​യി​​​ല്‍ നാ​​​രാ​​​യ​​​ണ ചാ​​​ക്യാ​​​ര്‍ (പാ​​​ല​​​ക്കാ​​​ട്), പാ​​​ഠ​​​കം -ക​​​ലാ​​​മ​​​ണ്ഡ​​​ലം അ​​​ബി​​​ജോ​​​ഷ് (പാ​​​ല​​​ക്കാ​​​ട്), ശാ​​​സ്ത്രീ​​​യ സം​​​ഗീ​​​തം-​​​താ​​​മ​​​ര​​​ശേ​​​രി ഈ​​​ശ്വ​​​ര​​​ന്‍ ഭ​​​ട്ട​​​തി​​​രി (ക​​​ണ്ണൂ​​​ര്‍).


ഗു​​​രു​​​പൂ​​​ജ പു​​​ര​​​സ്‌​​​കാ​​​രം

തി​​​ട​​​മ്പു​​​നൃ​​​ത്തം-​​​ബാ​​​ല​​​ന്‍ കാ​​​ര​​​ണ​​​വ​​​ര്‍ (കാ​​​നം, പ​​​യ്യ​​​ന്നൂ​​​ര്‍), യു​​​വ​​​പ്ര​​​തി​​​ഭ പു​​​ര​​​സ്‌​​​കാ​​​രം കൂ​​​ടി​​​യാ​​​ട്ടം-​​​അ​​​മ്മൂ​​​ര്‍ ര​​​ജ​​​നീ​​​ഷ് ചാ​​​ക്യാ​​​ര്‍(​​​തൃ​​​ശൂ​​​ര്‍), ലോ​​​ഹ​​​ശി​​​ല്പം -ചി​​​ത്ര​​​ന്‍ കു​​​ഞ്ഞി​​​മം​​​ഗ​​​ലം (ക​​​ണ്ണൂ​​​ര്‍), ചു​​​മ​​​ര്‍​ചി​​​ത്രം -ശാ​​​സ്ത്ര​​​ശ​​​ര്‍​മ​​​ന്‍ ടി.​​​എ​​​സ്. പ്ര​​​സാ​​​ദ് (തൃ​​​ശൂ​​​ര്‍), മോ​​​ഹി​​​നി​​​യാ​​​ട്ടം- ഹ​​​രി​​​ത ത​​​മ്പാ​​​ന്‍(​​​ക​​​ണ്ണൂ​​​ര്‍).

Related posts

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 47 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

Aswathi Kottiyoor

പോ​ലീ​സു​കാ​ർ​ക്കു​ള്ള പോ​സ്റ്റ​ൽ ബാ​ല​റ്റ് ഒ​പ്പി​ടു​ന്ന​തി​ന് നി​ശ്ച​യ​സ​മ​യ​പ​രി​ധി ഏ​ർ​പ്പെ​ടു​ത്തി​യ റൂ​റ​ൽ എ​സ്പി​യു​ടെ ഉ​ത്ത​ര​വി​ൽ പോ​ലീ​സ് സേ​ന​യി​ൽ പ്ര​തി​ഷേ​ധം.

Aswathi Kottiyoor

പൈ​ത​ൽ​മ​ല​യി​ൽ ട്ര​ക്കിം​ഗ് പാ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ഫ​ണ്ട് അ​നു​വ​ദി​ക്കും: കെ. ​സു​ധാ​ക​ര​ൻ എം​പി

Aswathi Kottiyoor
WordPress Image Lightbox