24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കാഴ്ചപരിമിതരായ കുട്ടികളുടെ വിദ്യാലയത്തിൽ പ്രവേശനം ആരംഭിച്ചു
Kerala

കാഴ്ചപരിമിതരായ കുട്ടികളുടെ വിദ്യാലയത്തിൽ പ്രവേശനം ആരംഭിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കുള്ള സർക്കാർ വിദ്യാലയത്തിൽ 2021-22 അധ്യയന വർഷം കാഴ്ചപരിമിതരായ വിദ്യാർത്ഥികൾക്ക് ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കുറഞ്ഞത് 40 ശതമാനമോ അതിനു മുകളിലോ കാഴ്ചക്കുറവുള്ളവർക്കാണ് പ്രവേശനം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും കുട്ടികളെ പ്രത്യേകം പരിചരിക്കുവാൻ പ്രാപ്തരായ ജീവനക്കാരുടെ സേവനവും ലഭ്യമാണ്. പൊതുവിഷയങ്ങൾക്കു പുറമെ ഉപകരണസംഗീതം, സംഗീതം ഇവർക്ക് അനുയോജ്യമായ ആധുനിക വിവരസാങ്കേതിക വിദ്യ, ദിനചര്യപരിശീലനം, കായികവിദ്യാഭ്യാസം എന്നിവയും അഭ്യസിപ്പിക്കും. കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിന് കലാസാഹിത്യ പുസ്തകങ്ങളും, വിവിധ മതഗ്രന്ഥങ്ങൾ, പുരാണ ഇതിഹാസ ഗ്രന്ഥങ്ങൾ അടങ്ങിയ ബ്രയിൽ പുസ്തകങ്ങളുടെയും, സിഡിയിൽ തയ്യാറാക്കിയ ഓഡിയോ പുസ്തകങ്ങളുടെയും ശേഖരമടങ്ങിയ ബ്രെയിൽ ലൈബ്രറി ലഭ്യമാണ്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ സ്‌കൂൾ മേൽവിലാസത്തിൽ കത്ത് മുഖേനയോ നേരിട്ടോ ബന്ധപ്പെടണം. വിലാസം: ഹെഡ്മാസ്റ്റർ, കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം. ഫോൺ: 0471-2328184, 8547326805.

Related posts

മ​ധു വ​ധ​ക്കേ​സ്; അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വി​സ്താ​രം പൂ​ർ​ത്തി​യാ​യി

Aswathi Kottiyoor

കിക്മ ഇനി ആർ പി മെമ്മോറിയിൽ കോളേജ്; പുനർനാമകരണം മുഖ്യമന്ത്രി നിർവ്വഹിക്കും

Aswathi Kottiyoor

കു​തി​ച്ചു​യ​ർ​ന്ന് ഇ​ന്ധ​ന​വി​ല; ഇ​ന്നും കൂ​ടി

Aswathi Kottiyoor
WordPress Image Lightbox