25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ജി​ല്ലാ മ​ജി​സ്ട്രേ​റ്റു​മാ​ര്‍​ക്ക് കൂ​ടു​ത​ല്‍ അ​ധി​കാ​രം ന​ല്‍​കി ബാ​ലാ​വ​കാ​ശ നീ​തി നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യും: ശി​ശു സം​ര​ക്ഷ​ണ സ​മി​തി​ ചു​മ​ത​ല ഇനി മുതല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്
Kerala

ജി​ല്ലാ മ​ജി​സ്ട്രേ​റ്റു​മാ​ര്‍​ക്ക് കൂ​ടു​ത​ല്‍ അ​ധി​കാ​രം ന​ല്‍​കി ബാ​ലാ​വ​കാ​ശ നീ​തി നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യും: ശി​ശു സം​ര​ക്ഷ​ണ സ​മി​തി​ ചു​മ​ത​ല ഇനി മുതല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്

ജി​ല്ലാ മ​ജി​സ്ട്രേ​റ്റു​മാ​ര്‍​ക്ക് കൂ​ടു​ത​ല്‍ അ​ധി​കാ​രം ന​ല്‍​കി ബാ​ലാ​വ​കാ​ശ നീ​തി നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​ന്‍ കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഏ​ജ​ന്‍​സി​ക​ളു​ടെ​യും ശി​ശു സം​ര​ക്ഷ​ണ സ​മി​തി​ക​ളു​ടെ​യും നി​രീ​ക്ഷ​ണ ചു​മ​ത​ല ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​നാ​കും.

കു​ട്ടി​ക​ളു​ടെ ദ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ല്‍​നോ​ട്ട​വും ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍​റെ നി​യ​ന്ത്ര​ണ​ത്തി​ല്‍ വ​രും. ശി​ശു​ക്ഷേ​മ സ​മി​തി അം​ഗ​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് ക​ര്‍​ശ​ന വ്യ​വ​സ്ഥ​ങ്ങ​ളു​ണ്ടാ​കും.

ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മേ ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് അ​നു​മ​തി ന​ല്‍​കാ​ന്‍ ക​ഴി​യൂ. കു​ട്ടി​ക്ക​ട​ത്തി​ല്‍ നി​ന്ന് മോ​ചി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​ര്‍, ല​ഹ​രി മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍, മാ​താ പി​താ​ക്ക​ള്‍ ഉ​പേ​ക്ഷി​ച്ച​വ​ര്‍ എ​ന്നീ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന കു​ട്ടി​ക​ള്‍ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യും പ​രി​ര​ക്ഷ​യും വേ​ണ്ട ഗ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും.

Related posts

സർക്കാർ ഓഫിസുകളിൽ നാളെ മുതൽ ബയോമെട്രിക് പഞ്ചിങ്

Aswathi Kottiyoor

ആശ്രിത നിയമനം: ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിടിക്കും

Aswathi Kottiyoor

കുട്ടികൾക്കുള്ള കോവാക്സിൻ: രണ്ടും മൂന്നും ഘട്ട പരീക്ഷണം പൂർത്തിയായി.

Aswathi Kottiyoor
WordPress Image Lightbox