27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന നിക്ഷേപങ്ങൾ കേരളത്തിന് കരുത്താകും: മുഖ്യമന്ത്രി
Kerala

വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന നിക്ഷേപങ്ങൾ കേരളത്തിന് കരുത്താകും: മുഖ്യമന്ത്രി

പ്രതിസന്ധികൾക്കിടയിലും സംസ്ഥാനം വിദ്യാഭ്യാസ മേഖലയിൽ  നടത്തുന്ന നിക്ഷേപങ്ങൾ കേരളത്തിന് കരുത്താകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടികളുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി  ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 49 സ്ഥാപനങ്ങളിലായി 620 കോടി രൂപ ചെലവഴിച്ചുള്ള 79 പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തങ്ങളും പകർച്ച വ്യാധികളും സൃഷ്ടിച്ച പ്രതിബന്ധങ്ങൾക്കിടയിലും ഭൗതിക സൗകര്യങ്ങളുടെ വികസനത്തിലും അക്കാദമിക വികസനത്തിലും സംതൃപ്തി നൽകുന്ന മാറ്റങ്ങളാണ് കഴിഞ്ഞ അഞ്ചു വർഷമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
പ്ലാൻഫണ്ടിനു പുറമേ, കിഫ്ബി, നബാർഡ്, സർവകലാശാലകളുടെ തനതു ഫണ്ട്,  ജനപ്രതിനിധികളുടെ പ്രാദേശിക-ആസ്തി വികസന ഫണ്ട് തുടങ്ങിയവ ഉപയോഗിച്ചാണ് പദ്ധതികൾ നടപ്പിലാക്കപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് അനുബന്ധമായി പ്രവർത്തിക്കുന്ന ഏഴു സർവകലാശാലകളിലെ 297 കോടി രൂപയുടെ പദ്ധതികളും കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 19 കോളേജുകളിലായി 187 കോടി രൂപയുടെ പദ്ധതികളും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 14 സ്ഥാപനങ്ങളിൽ 65  കോടി രൂപയുടെ പദ്ധതികളും ഐ.എച്ച്.ആർ.ഡി, എൽ.ബി.എസ്, സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 72 കോടി രൂപയുടെ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.
ചാലക്കുടിയിൽ 30 കോടി രൂപ ചെലവിൽ നിർമിച്ച സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ പ്രഥമ മേഖലാ കേന്ദ്രം മലബാർ മേഖലയിലെ വിദ്യാർത്ഥികളിൽ ശാസ്ത്ര ആഭിമുഖ്യം വളർത്തുന്നതിന് പ്രത്യേകമായി ആവിഷ്‌കരിക്കപ്പെട്ട പദ്ധതിയാണ്.  ഇടുക്കി ജില്ലയിലെ മഞ്ചുമലയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട എയർ സ്ട്രിപ്പ് കേരളത്തിലെ ഇത്തരത്തിൽ ആദ്യത്തേതാണ്. ആയിരം എയർ വിങ് എൻ.സി.സി കേഡറ്റുകൾക്ക് വിമാനം പറത്തലിലും മറ്റു സാഹസിക ഇനങ്ങളിലും പരിശീലനം നേടുന്നതിന് ഇവിടെ സൗകര്യമുണ്ടാകും.18 കോടി രൂപയാണ് ഇതിനു വേണ്ടി സർക്കാർ ചെലവഴിച്ചത്. എ.പി.ജെ അബ്ദുൽ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്കായി തിരുവനന്തപുരത്തു വിളപ്പിൽശാലയിൽ  175 കോടി രൂപ ചെലവിൽ സ്വന്തം ക്യാമ്പസും ആസ്ഥാന മന്ദിരവും നിർമ്മിക്കുന്നതിനും മലപ്പുറം ജില്ലയിലെ തിരൂരിൽ 80 കോടി രൂപ ചെലവിൽ സ്ഥാപിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണത്തിനും ഇതോടെ തുടക്കമായി.

Related posts

ഏക സിവിൽ കോഡ് സെമിനാർ: പുരോഹിതരും രാഷ്‌ട്രീയ സാമുദായിക നേതാക്കളും അണിനിരക്കും

Aswathi Kottiyoor

വഴിയിലെ പോസ്റ്റിലും ചോര, അച്ഛന്റെ കണ്മുന്നില്‍ പിടഞ്ഞ് സംഗീത; 20-കാരന്റെ കൊടുംക്രൂരത.*

Aswathi Kottiyoor

മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ശ്വാ​സം; പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ അ​വ​സ​രം ന​ൽ​കും

Aswathi Kottiyoor
WordPress Image Lightbox