22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വയനാടിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു; തലപ്പുഴ ബോയ്സ് ടൗണിൽ നിർമിക്കുന്ന കോമ്പ്രിഹെൻസിവ് ഹീമോഗ്ളോബിനോപതി റിസെർച്ച് ആന്‍ഡ് കെയർ സെന്ററിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു.
Kerala

വയനാടിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു; തലപ്പുഴ ബോയ്സ് ടൗണിൽ നിർമിക്കുന്ന കോമ്പ്രിഹെൻസിവ് ഹീമോഗ്ളോബിനോപതി റിസെർച്ച് ആന്‍ഡ് കെയർ സെന്ററിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു.

വയനാട് ജില്ല ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തുന്നതിൻ്റെ ഉദ്ഘാടനവും തലപ്പുഴ ബോയ്സ് ടൗണിൽ നിർമിക്കുന്ന കോമ്പ്രിഹെൻസിവ് ഹീമോഗ്ളോബിനോപതി റിസെർച്ച് ആന്ഡ് കെയർ സെന്ററിന്റെ ശിലാസ്ഥാപനവും നിര്വഹിച്ചു.
കേന്ദ്ര മെഡിക്കല് കമ്മീഷന്റെ അനുമതി ലഭിച്ചാല് വയനാട് മെഡിക്കല് കോളജില് ഈ വര്ഷം മുതല് തന്നെ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാന് കഴിയും. ആവശ്യമായ സൗകര്യങ്ങള് നിലവില് ജില്ലാ ആശുപത്രിയില് ലഭ്യമാണ്. മറ്റ് അനുബന്ധ സൗകര്യങ്ങള് ഉടൻ ഒരുക്കും. മെഡിക്കല് കോളജ് ആരംഭിക്കുന്നതിന് 300 കോടി രൂപ ബജറ്റില് വകയിരുത്തിയിട്ടുണ്ട്. വയനാട് പാക്കേജിന്റെ ഭാഗമായി മെഡിക്കല് കോളേജിന് 600 കോടി രൂപയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ആയതിനാല് മെഡിക്കല് കോളജ് യാഥാര്ത്ഥ്യമാക്കാന് പണം പ്രശ്‌നമല്ല.
മാനന്തവാടി ജില്ലാ ആശുപത്രി നിലവില് 500 കിടക്കകളുള്ള ആശുപത്രി ആണ്. 45 കോടി ചെലവില് മള്ട്ടിപര്പ്പസ് ബ്ലോക്ക് നിര്മ്മാണം ഉടന് പൂര്ത്തിയാക്കും. മെഡിക്കല് കോളേജിനുള്ള ക്ലിനിക്കല് സൗകര്യം അതോടെ തയാറാകും. നഴ്സിങ് കോളജ് കെട്ടിടം 90 ശതമാനം പ്രവൃത്തി പൂര്ത്തിയായി. അക്കാദമിക സൗകര്യങ്ങള്ക്ക് ഇത് താല്കാലികമായി ഉപയോഗിക്കാനാകും. ഈ സൗകര്യങ്ങള് എല്ലാം കാണിച്ച് കേന്ദ്ര മെഡിക്കല് കമ്മിഷന് എഴുതിയിട്ടുണ്ട്. അനുമതി ലഭിച്ചാല് 100 കുട്ടികളെ ഒരുമിച്ചു പ്രവേശിപ്പിക്കാന് കഴിയുമെന്നാണ് പ്രതീക്ഷ.
ജില്ലാ ആശുപത്രിയിൽ ഒരു കോടി ചെലവില് നവീകരിച്ച ഓ.പി വിഭാഗത്തിന്റെയും ലക്ഷ്യ നിലവാരത്തില് നവീകരിച്ച ഗൈനക്കോളജി വിഭാഗത്തിന്റെയും ഓക്സിജൻ ജനറേറ്റർ പ്ലാൻ്റിൻ്റെയും ഒ.ആര് കേളു എം.എല്.എ ആസ്തി വികസന ഫണ്ടില് നിന്ന് അനുവദിച്ച ഐ.സി.യു ആംബുലൻസിൻ്റെയും ഉദ്ഘാടനവും നിര്വഹിച്ചു.

Related posts

ലോ​ക്ക്ഡൗ​ണ്‍ ഫ​ലം ക​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

Aswathi Kottiyoor

ലഹരി മാഫിയാ സംഘം നടത്തിയ ഇരട്ട കൊലപാതകം നാടിനോടുള്ള വെല്ലുവിളി : മുഖ്യമന്ത്രി.

Aswathi Kottiyoor

കേരളത്തിൽ ദുരുപയോഗമില്ല: തൊഴിലുറപ്പിൽ 21 കോടി മുക്കി യുപി

Aswathi Kottiyoor
WordPress Image Lightbox