23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളും ആധുനികവത്‌കരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ………
kannur

സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളും ആധുനികവത്‌കരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ………

മട്ടന്നൂർ: സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളും ആധുനികവത്‌കരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മട്ടന്നൂർ കീച്ചേരി വാർഡിൽ പുതുതായി നിർമിച്ച അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്കൂളുകളും ആസ്പത്രികളെല്ലാം ഹൈടെക്കായി മാറുമ്പോൾ അങ്കണവാടികളും ഹൈടെക്കായി മാറണം. കുട്ടികൾക്ക് കളിക്കാനും വളരാനുമുള്ള അങ്കണവാടികൾ ആധുനിക സൗകര്യങ്ങളോടെയാണ് നിർമിക്കുക. ഇനി നിർമിക്കുന്ന അങ്കണവാടി കെട്ടിടങ്ങൾ സ്മാർട്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

18 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. നഗരസഭ ചെയർപേഴ്സൺ അനിതാ വേണു അധ്യക്ഷത വഹിച്ചു. കെട്ടിടം നിർമിക്കാൻ സൗജന്യമായി സ്ഥലം നൽകിയ ഖാദറിനെ നഗരസഭ വൈസ് ചെയർമാൻ പി.പുരുഷോത്തമൻ ആദരിച്ചു.

നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ഷാഹിന സത്യൻ, വി.പി. ഇസ്മായിൽ, എ.കെ. സുരേഷ് കുമാർ, എം. റോജ, കൗൺസിലർമാരായ വി.കെ. സുഗതൻ, കെ.വി.ജ യചന്ദ്രൻ, കെ. മജീദ്, വി. ഹുസൈൻ, സെക്രട്ടറി എസ്. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

https://chat.whatsapp.com/Eh6fG1GGkMq0KlexFhrXsK

Related posts

സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കും: വ്യാ​പാ​രി​ക​ള്‍

Aswathi Kottiyoor

സ​ർ​ക്കാ​ർ ക​ർ​ഷ​കവ​ഞ്ച​ന അ​വ​സാ​നി​പ്പി​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്

Aswathi Kottiyoor

*ജില്ലയില്‍ ഇതിനകം വിതരണം ചെയ്തത് 14 ലക്ഷത്തിലേറെ വാക്സിന്‍ ഡോസുകള്‍*

Aswathi Kottiyoor
WordPress Image Lightbox