• Home
  • kannur
  • ര​ണ്ടാം​ഘ​ട്ട വാ​ക്‌​സി​നേ​ഷ​ന്‍: ‍ 1597 പേ​ര്‍​ക്ക് കു​ത്തി​വ​യ്പ് ന​ല്‍​കി
kannur

ര​ണ്ടാം​ഘ​ട്ട വാ​ക്‌​സി​നേ​ഷ​ന്‍: ‍ 1597 പേ​ര്‍​ക്ക് കു​ത്തി​വ​യ്പ് ന​ല്‍​കി

ക​ണ്ണൂ​ർ: ര​ണ്ടാംഘ​ട്ട കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1597 പേ​ര്‍​ക്ക് ആ​ദ്യ ഡോ​സ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ല്‍​കി. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യി​രു​ന്നു. പോ​ലീ​സ്, റ​വ​ന്യു, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, സാ​യു​ധ സേ​നാ വി​ഭാ​ഗ​ങ്ങ​ളി​ലെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ജീ​വ​ന​ക്കാ​ര്‍​ക്കാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ കു​ത്തി​വ​യ്പ് ന​ല്‍​കി​യ​ത്.

വി​വി​ധ ആ​ശു​പ​ത്രി​ക​ള്‍​ക്ക് പു​റ​മെ ക​ണ്ണൂ​ര്‍ എ​ആ​ര്‍ ക്യാ​മ്പ്, സി​വി​ല്‍ സ്റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും വാ​ക്സി​നേ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ ഒ​രു​ക്കി​യി​രു​ന്നു. ആ​കെ 23 സൈ​റ്റു​ക​ളി​ലാ​യി 35 സെ​ഷ​നു​ക​ളാ​യാ​ണ് വെ​ള്ളി​യാ​ഴ്ച വാ​ക്സി​ന്‍ ന​ല്‍​കി​യ​ത്.ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ 26,248 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​ണ് കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​രി​ല്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ആ​ര്‍. ഇ​ള​ങ്കോ, അ​ഡീ​ഷ​ന​ല്‍ എ​സ്പി വി.​ഡി. വി​ജ​യ​ന്‍, സി​ആ​ര്‍​പി​എ​ഫ് ഡെ​പ്യൂ​ട്ടി ക​മാ​ന്‍​ഡ​ന്‍റു​മാ​രാ​യ ആ​ര്‍. ശ​ര​വ​ണ, എം.​ജെ. റീ​ജ​ന്‍, അ​സി. ക​മാ​ന്‍​ഡ​ന്‍റ് പി.​ടി. സ​ന്തോ​ഷ് എ​ന്നി​വ​രും ഉ​ള്‍​പ്പെ​ടു​ന്നു.

Related posts

ബുധനാഴ്ച കൊവിഡ് വാക്സിനേഷന്‍ 120 കേന്ദ്രങ്ങളില്‍

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ ഇന്ന് 514 പേർക്ക് കൂടി കൊവിഡ്

Aswathi Kottiyoor

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

Aswathi Kottiyoor
WordPress Image Lightbox