• Home
  • Kerala
  • പട്ടികവർഗ്ഗ വകുപ്പിന് കീഴിലെ സ്‌കൂളുകളിൽ ഒന്നാംക്ലാസ് പ്രവേശനം
Kerala

പട്ടികവർഗ്ഗ വകുപ്പിന് കീഴിലെ സ്‌കൂളുകളിൽ ഒന്നാംക്ലാസ് പ്രവേശനം

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഞാറനീലി ഡോ.അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ, കുറ്റിച്ചൽ ജി.കെ.എം.ആർ.എസ് സി.ബി.എസ്.ഇ എന്നീ സ്‌കൂളുകളിൽ 2021-22 അധ്യയന വർഷം ഒന്നാം ക്ലാസ് പ്രവേശനത്തിന് പട്ടികവർഗവിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. പ്രവേശനം പട്ടികവർഗ്ഗക്കാർക്കും, പട്ടികജാതിക്കാർക്കും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റ് ജാതിക്കാർക്കും സംവരണം ചെയ്തതാണ്. നിശ്ചിത ഫോമിലുള്ള പൂരിപ്പിച്ച അപേക്ഷകൾ പ്രോജക്ട് ഓഫീസർ, നെടുമങ്ങാട് ഐ.റ്റി.ഡി പ്രോജക്ട് ഓഫീസ്, നെടുമങ്ങാട് എന്ന വിലാസത്തിൽ 27ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷയുടെ മാതൃകയും, മറ്റു വിശദ വിവരങ്ങളും നെടുമങ്ങാട് സത്രം ജംഗ്ഷനിലെ ഐ.റ്റി.ഡി.പി ഓഫീസിലോ, കാട്ടാക്കട, വാമനപുരം(നന്ദിയോട്), നെടുമങ്ങാട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, ഡോ.അംബേദ്ക്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂൾ ഞാറനിലി, ജി.കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സി.ബി.എസ്.ഇ സ്‌കൂൾ കൂറ്റിച്ചൽ(നന്ദിയോട്) എന്നിവിടങ്ങളിൽ ലഭിക്കും.
അപേക്ഷയോടൊപ്പം ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും, അപേക്ഷ സമർപ്പിക്കുന്ന കുട്ടിയുടെ മാതാപിതാക്കൾ/രക്ഷിതാക്കൾ എന്നിവർ തങ്ങൾ കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ ജീവനക്കാർ അല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും സമർപ്പിക്കണം. ഇ-മെയിൽ: ndditdp@gmail.com, ഫോൺ: 0472-2812557.

Related posts

മെച്ചപ്പെട്ട സീരിയലുകൾ സ്വീകരണ മുറിയിലെത്താൻ ചാനലുകൾ മുൻകൈ എടുക്കണം: മന്ത്രി സജി ചെറിയാൻ

Aswathi Kottiyoor

വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

Aswathi Kottiyoor

ജീവജാലകം രചനകൾ ക്ഷണിക്കുന്നു.

Aswathi Kottiyoor
WordPress Image Lightbox