2020/21 വർഷത്തിലെ പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം കേളകം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ നടപ്പിലാക്കിയ ഫാമിലി ഡ്രിപ്പ് ഇറിഗേഷൻ പദ്ധതി മാതൃകാപരമാകുന്നു.
അടക്കാത്തോട് നാരങ്ങാതട്ട് സ്വദേശിയായ കബീർ വെള്ളാറയിൽ തൻ്റെ വീടിൻ്റെ ടെറസ്സിൽ ജൈവ രീതി മാത്രം അവലംബിച്ച് നടത്തിയ പച്ചക്കറി കൃഷി വിജയിപ്പിച്ചത്. കാബേജ്, കോളി ഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട്, തക്കാളി, വിവിധ ഇനം കാപ്സിക്കം, പച്ചപുളക്, വഴുതന ചീര തുടങ്ങിയ ഇനങ്ങൾ ഗ്രോ ബാഗിൽ ഡ്രിപ്പ് ഇറിഗേഷൻ സംവിധാനത്തോടെയാണ് കബീർ കൃഷി ചെയ്തത്… മിക്കവാറും ഇനങ്ങൾ വിളവെടുപ്പിന് പാകമായി കഴിഞ്ഞു. ദീർഘനാളത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ മടങ്ങിയെത്തിയ കബീർ കൃഷിയെ സ്നേഹിക്കുകയും ആട് വളർത്തൽ, പശു പരിപാലനം, മീൻ വളർത്തൽ മറ്റു കൃഷിയിലും മികവ് പുലർത്തുന്നു. കൃഷിയോടൊപ്പം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിൽ താത്കാലിക ജോലി ചെയ്യുകയാണ് കബീർ