• Home
  • Kelakam
  • മഞ്ഞളാംപുറം യുപി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
Kelakam

മഞ്ഞളാംപുറം യുപി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

മഞ്ഞളാംപുറം: മഞ്ഞളാംപുറം യുപി സ്കൂൾ 2023 – 24 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം (പുന്നാരം) വർണശമ്പള പരിപാടികളോടെ സംഘടിപ്പിച്ചു. നവാഗതരെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്കൂൾ ഹാളിലേക്ക് ആനയിച്ചു. വാർഡ് മെമ്പർ ജോണി പാമ്പാടിയിൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സുജയ് ടി.ജേക്കബ്ബ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൂൾ മാനേജർ ഫാ.ജോർജ് ചേലമരം അനുഗ്രഹ പ്രഭാഷണം നടത്തി. മദർ പിടിഎ പ്രസിഡണ്ട് ബിനീത രമേശ്, കെ.ജി. വിഭാഗം ഇൻ ചാർജ് കെ.ടി. സുമ, സ്റ്റാഫ് സെക്രട്ടറി സി. നിഷ മാനുവൽ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് കിറ്റ് വിതരണവും മധുരപലഹാര വിതരണവും നടത്തി.

Related posts

യുദ്ധമുഖത്തെ അനുഭവങ്ങൾ പങ്കുവെച്ച് യുക്രൈനില്‍ നിന്നെത്തിയ വിദ്യാർത്ഥികൾ.

Aswathi Kottiyoor

കേളകം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒറ്റപ്പെട്ട് താമസിക്കുന്ന വയോജനങ്ങളുടെ സംഗമം സംഘടിപ്പിച്ചു

Aswathi Kottiyoor

മണത്തണ പുഴക്കൽ മുത്തപ്പൻ ക്ഷേത്രം തിറ ഉത്സവം ശനിയാഴ്ച തുടങ്ങും

Aswathi Kottiyoor
WordPress Image Lightbox