• Home
  • Kelakam
  • ചീങ്കണ്ണിപ്പുഴ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുഴ ശുചീകരണവും തടയണ നിർമാണവും തുടങ്ങി………….
Kelakam

ചീങ്കണ്ണിപ്പുഴ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുഴ ശുചീകരണവും തടയണ നിർമാണവും തുടങ്ങി………….

കേളകം : ചീങ്കണ്ണിപ്പുഴ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുഴ ശുചീകരണവും തടയണ നിർമാണവും തുടങ്ങി. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ലീലാമ്മ ജോണി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം അഡ്വ. ബിജു ചാക്കോ, വേലിക്കകത്ത് മാത്യു, രമ്യ ബിനോയ് എന്നിവർ സംസാരിച്ചു. ഫാ. ബിനോയി പാണാൽ, ചെട്ടിയാംപറമ്പ് എൻ.എസ്.എസ്. കരയോഗം ഭാരവാഹികൾ, എസ്.എൻ.ഡി.പി. ശാഖാ യോഗം പ്രതിനിധികൾ, വിവിധ പള്ളിക്കമ്മറ്റി പ്രതിനിധികൾ എന്നിവർ ശുചികരണത്തിനും തടയണ നിർമാണത്തിനും നേതൃത്വം നല്കി.

പുഴയിൽ കുളിക്കാനിറങ്ങുന്നവരെ വനപാലകർ ഭീഷണിപ്പെടുത്തുന്നതിനെതിരെ പ്രദേശവാസികൾ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്കി. അടക്കാത്തോടുമുതൽ വളയംചാൽവരെയുള്ള പുഴയുടെ വിവിധ ഭാഗങ്ങളിൽ ശുചീകരണം നടത്തി. വരുംദിവങ്ങളിൽ വിവിധ സ്ഥലങ്ങളിൽ പുഴ ശുചീകരണവും തടയണ നിർമിക്കലും തുടരും

Related posts

ശനിയാഴ്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ കേളകം വെണ്ടേക്കും ചാലിൽ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു………….

Aswathi Kottiyoor

കണിച്ചാറിൽ ആർ ടി പി സി ആർ മാസ് ടെസ്റ്റ് ആരംഭിച്ചു………

Aswathi Kottiyoor

റെയിൽവേ സ്‌റ്റേഷൻ മാതൃകയിൽ വഴിയോര വിശ്രമകേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox