കേളകം: പ്രളയശേഷം ഗതാഗതയോഗ്യമല്ലാതായ ബോയ്സ്ടൗൺ റോഡ് ഗതാഗതയോഗ്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരളകോൺഗ്രസ് -ജെ കേളകം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റോഡ് സംരക്ഷിക്കാൻ ആവശ്യമായ ഇടപെടലുകൾ സർക്കാർ നടത്തുക, ജനപ്രതിനിധികൾ അലസത വെടിഞ്ഞ് ജനകീയ ശബ്ദം ബന്ധപ്പെട്ട വകുപ്പ് മേധാവികളിൽ എത്തിക്കാൻ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കാത്തപക്ഷം പ്രത്യക്ഷ സമര പരിപാടികൾ നടത്താനും യോഗം തീരുമാനിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ജിജി മുതുകാട്ടിൽ അധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ അഡ്വ. പി.വി. ജോസ്, ജിജി മുക്കാട്ടുകാവുങ്കൽ, സി.എ. ജോയ് എന്നിവർ പ്രസംഗിച്ചു.