വയനാട് മെഡിക്കല്‍ കോളജ് മാനന്തവാടിയില്‍ നിർമിക്കാന്‍ മന്ത്രിസഭ തീരുമാനം. മാനന്തവാടിക്കടുത്ത് ബോയ്സ് ടൗണിലെ സര്‍ക്കാര്‍ ഭൂമിയില്‍ പുതിയ മെഡിക്കല്‍ കോളജുണ്ടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതിന്റെ പണി പൂര്‍ത്തിയാകും വരെ മാനന്തവാടിയിലെ ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജായി പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
നേരത്തെ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ബോയ്സ്ടൗണിലെത്തി പരിശോധന നടത്തിയിരുന്നു. പരിസ്ഥിതി പ്രശ്നമില്ലാത്തതിനാല്‍ ഇവിടെ മെഡിക്കല്‍ കോളജ് സുമുച്ചയമുണ്ടാക്കാമെന്ന കളക്ടറുടെ റിപ്പോര്‍ട്ടാണ് നിലവിലെ തീരുമാനം.