23.6 C
Iritty, IN
October 3, 2023
  • Home
  • kannur
  • കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യതൊഴിലാളികളെ കോസ്റ്റല്‍ പോലീസ് രക്ഷപ്പെടുത്തി……….
kannur

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യതൊഴിലാളികളെ കോസ്റ്റല്‍ പോലീസ് രക്ഷപ്പെടുത്തി……….

കണ്ണൂര്‍: അഴീക്കല്‍ ഹാര്‍ബറില്‍ നിന്നും 09-02-21 നു മത്സ്യ ബന്ധനത്തിന് പോയി അപകടത്തില്‍ പെട്ട വള്ളം അഴീക്കല്‍ കോസ്റ്റല്‍ പോലീസ് രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചു. നീര്‍ക്കടവ് സ്വദേശികളുടെ ഹരിനന്ദനം എന്ന വള്ളമാണ് കടലില്‍ രാത്രി 10.15 മണിക്ക് 8 നോട്ടിക്കല്‍ മൈല്‍ അകലെ എഞ്ചിന്‍ തകരാറായി അപകടത്തില്‍പ്പെട്ടതു. ASI രവീന്ദ്രന്‍റെ നേതൃത്വത്തില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് ബോട്ടിന്‍റെ സഹായത്തോടെ അപകടത്തില്‍പ്പെട്ട വള്ളത്തിന്‍റെ ജി‌പി‌എസ് കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തില്‍ പെട്ട നാല് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഹാര്‍ബറില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി വീടുകളില്‍ വിട്ടയച്ചു. CPO സജേഷ്, കോസ്റ്റല്‍ വാര്‍ഡന്‍ അതുല്‍, അരുണ്‍ നിധിന്‍, സ്രാങ്ക് സനല്‍ കുമാര്‍ തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നു.

Related posts

ഗൗരിയമ്മയുടെ നില ഗുരുതരം…………..

ടിപ്പർ ലോറിയിടിച്ച് യുവതി മരിച്ചു……….

കാട്ടാന ഭീഷണി: കശുവണ്ടി കർഷകർ പ്രതിസന്ധിയിൽ

WordPress Image Lightbox