22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി
Kerala

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം കു​റ​യു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​തീ​വ​ശ്ര​ദ്ധ പു​ല​ർ​ത്തി​യി​ല്ലെ​ങ്കി​ൽ രോ​ഗം വ​ള​രെ​വേ​ഗം പ​ട​ർ​ന്നു​പി​ടി​ക്കും. ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​ക​ൾ ഉ​യ​ർ​ത്താ​നാ​യി ജി​ല്ലാ ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നി​ട്ടി​ല്ല. രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ച്ചാ​ലേ മ​ര​ണ​നി​ര​ക്കും കു​റ​യൂ. എ​ല്ലാ​പ​ഠ​ന​ങ്ങ​ളി​ലും കേ​ര​ള​ത്തി​ൽ രോ​ഗ​വ്യാ​പ​നം കു​റ​വെ​ന്ന് ക​ണ്ടെ​ത്തി. ഐ​സി​എം​ആ​ർ സ​ർ​വേ പ്ര​കാ​രം ഏ​റ്റ​വും കു​റ​വ് രോ​ഗ​വ്യാ​പ​നം കേ​ര​ള​ത്തി​ലാ​ണ്.

ഒ​ക്ടോ​ബ​ർ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ ചി​കി​ത്സ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് ജ​നു​വ​രി 24 ന് ​ആ​ണ്. ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം കൂ​ടി​യെ​ങ്കി​ലും ആ​നു​പാ​തി​ക​മാ​യി പോ​സി​റ്റീ​വ് കേ​സു​ക​ളി​ല്ല. ചി​കി​ത്സ​യി​ൽ ഉ​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു​ണ്ട്. 90,000 വ​രെ ടെ​സ്റ്റു​ക​ൾ ചെ​യ്യാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

പി​സി​ആ​ർ ടെ​സ്റ്റ് ജി​ല്ല​ക​ളി​ൽ 45% വ​രെ​യാ​യി ഉ​യ​ർ​ന്നു. പി​സി​ആ​ർ 75% ആ​യും മൊ​ത്തം ടെ​സ്റ്റ് 1 ല​ക്ഷം ആ​യും ഉ​യ​ർ​ത്തും. ടെ​സ്റ്റ് സ്ട്രാ​റ്റ​ജി പു​തു​ക്കി​യ​ത് വി​ട്ടു പോ​കു​ന്ന കേ​സു​ക​ൾ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡി​ൽ കേ​ര​ളം ശ​രി​യാ​യ ദി​ശ​യി​ലാ​ണ്. രാ​ജ്യ​ത്ത് നാ​ലി​ൽ ഒ​രാ​ൾ​ക്ക് രോ​ഗം വ​ന്നു​പോ​യി. കേ​ര​ള​ത്തി​ൽ 10 ൽ ​ഒ​രാ​ൾ​ക്ക് മാ​ത്ര​മേ രോ​ഗം വ​ന്നു​ള്ളു. രോ​ഗം പി​ടി​പെ​ടാ​നാ​ൻ സാ​ധ്യ​ത​യു​ള്ള കൂ​ടു​ത​ൽ ആ​ളു​ക​ൾ ന​മ്മു​ടെ സം​സ്ഥാ​ന​ത്ത് ഉ​ണ്ടെ​ന്നു കൂ​ടി​യാ​ണ് അ​ത് കാ​ണി​ക്കു​ന്ന​ത്. അ​തി​നാ​ൽ ജാ​ഗ്ര​ത കൈ​വി​ട​രു​ത്. വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മ​ര​ണ​ങ്ങ​ൾ ത​ട​യാ​നും നാം ​മു​ൻ ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

കൂടുതൽ ഉത്തരവാദിത്തം കാണിക്കാമായിരുന്നു’; കുസാറ്റ് ദുരന്തത്തിൽ സംഘാടന വീഴ്ച സമ്മതിച്ച് വി സി

Aswathi Kottiyoor

പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ചത്‌ എട്ടു ലക്ഷംകോടി; വര്‍ധന 12ശതമാനം

Aswathi Kottiyoor

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152ാം ജന്മദിനം

Aswathi Kottiyoor
WordPress Image Lightbox