പേരാവൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമീപ ജില്ലയിലേക്ക് സ്ഥലം മാറ്റം ലഭിച്ച പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ പി.ബി.സജീവിന് ചേംബർ ഓഫ് പേരാവൂർ യാത്രയയപ്പ് നല്കി. ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി ഷിനോജ് നരിതൂക്കിൽ സി.ഐയെ പൊന്നാടയണിയിച്ച് മൊമന്റൊ
നല്കി യാത്രയയപ്പ് ഉദ്ഘാടനം ചെയ്തു.ചേംബർ പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു. വി.കെ.വിനേശൻ, എൻ.പി.പ്രമോദ്, വി.കെ.രാധാകൃഷ്ണൻ, പി.പി.വിനോദ്, രാജേഷ് പനയട എന്നിവർ സംസാരിച്ചു. കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തേക്കാണ് പി.ബി.സജീവിന് സ്ഥലം മാറ്റം ലഭിച്ചത്.
previous post