• Home
  • Peravoor
  • വീട് കേന്ദ്രീകരിച്ചു ചാരായ നിർമാണം: മുടവങ്ങോട് സ്വദേശിക്കെതിരെ കേസെടുത്തു…………..
Peravoor

വീട് കേന്ദ്രീകരിച്ചു ചാരായ നിർമാണം: മുടവങ്ങോട് സ്വദേശിക്കെതിരെ കേസെടുത്തു…………..

പേരാവൂർ:വീടു കേന്ദ്രീകരിച്ചു ചാരായ നിർമ്മാണം നടത്തി വന്ന മുടവങ്ങോട് സ്വദേശിക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു. 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് ഇയാളുടെ താമസ സ്ഥലത്തുനിന്നും കണ്ടെടുത്തത്.

മുടവങ്ങോട് സ്വദേശി മണോളി വീട്ടിൽ രാജേഷ്മണോളി (വയസ്സ് :34/2021) എന്നയാൾക്കെതിരെയാണ് വാഷും വാറ്റുപകരണങ്ങളും സൂക്ഷിച്ച് വച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് പേരാവൂർ എക്സൈസ് കേസെടുത്തത്.

കണ്ണൂർ എക്‌സൈസ് ഇന്റലിജൻസ് ബ്യൂറയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തോളമായി ഇയാൾ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കേസ് കണ്ടെടുത്തത്.

എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എൻ പത്മരാജന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ കെ ഉമ്മർ, ഐ ബി പ്രിവന്റീവ് ഓഫീസർ ഒ നിസാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി വിജയൻ, സതീഷ് വി എൻ, കെ ശ്രീജിത്ത്‌, വനിത സിവിൽ എക്‌സൈസ് ഓഫീസർ അമൃത കെ കെ എക്സൈസ് ഡ്രൈവർ എം.ഉത്തമൻ എന്നിവർ പങ്കെടുത്തു.

Related posts

പേരാവൂർ ടൗണില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇരുചക്രവാഹനം ഇടിച്ച് ഒരാള്‍ക്ക് പരിക്ക്.

Aswathi Kottiyoor

പേരാവൂർ ബ്ലോക്ക് ക്ഷീരകർഷക സംഗമം ജനുവരി 6ന്

Aswathi Kottiyoor

പേരാവൂർ ടൗണിൽ ആന്റി പ്ലാസ്റ്റിക്ക് വിജിലൻസ് ടീം റെയ്ഡിൽ രണ്ട് ക്വിന്റൽ പ്ലാസ്റ്റിക്ക് പിടികൂടി; മൂന്ന് കടകൾക്ക് 30000 രൂപ പിഴ

Aswathi Kottiyoor
WordPress Image Lightbox