കൊട്ടിയൂർ: തലക്കാണി ഗവ.യുപി സ്കൂളിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ ചിലവിൽ നിർമിച്ച പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. മലയോരത്തിന്റെ ജനകീയ വിദ്യാലയമായ തലക്കാണി ഗവ.യു.പി സ്‌കൂളിന് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ കുടിയേറ്റ ജനതയുടെ സാക്ഷാത്കാരം കൂടിയാണ് നിറവേറ്റുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് ഒരു കോടി രൂപ ചെലവിൽ ഇരുനില കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇരുനില കെട്ടിടത്തില്‍ 8 മുറികളും ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ബാത്ത് റൂം സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.ധനകാര്യ വകുപ്പ് മന്ത്രി ടി. എം. തോമസ് ഐസക് മുഖ്യപ്രഭാഷണവും, അഡ്വ. സണ്ണി ജോസഫ് എം എൽ എ ഫലകം അനാച്ഛാദനവും നിർവഹിച്ചു.
സ്കൂൾ തലത്തിൽ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ ഉപഹാര സമർപ്പണം നടത്തി, പി ഡബ്ല്യു ഡി തലശ്ശേരി എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.ജിഷകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ ജില്ലാപഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.എൻ. സുനീന്ദ്രൻ, ഇന്ദിര ശ്രീധരൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജ ജോസഫ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ അശോക് കുമാർ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജി പൊട്ടയിൽ, പഞ്ചായത്ത് മെമ്പർമാരായ മിനി പൊട്ടങ്കൽ, ബാലൻ പുതുശ്ശേരി, ഷേർലി പടിയാനിക്കൽ, ബാബു കാരിവേലിൽ, എ.ടി. തോമസ്, ജെസ്സി റോയി, ലൈസ ജോസ്, ബാബു മാങ്കോട്ടിൽ, പി. സി. തോമസ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ – ഓർഡിനേറ്റർ പി വി പ്രദീപൻ, എ ഇ ഒ. പി. എസ്. സജീവൻ, ബി.പി. ഒ. പി വി ജോസഫ്, സ്കൂൾ വികസന സമിതി ചെയർമാൻ പി. തങ്കപ്പൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ ഷാജി ജോൺ, വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.