27.1 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • കേളകത്ത് ഇരുപത്തിയെട്ടര ലക്ഷം രൂപ ചെലവില്‍ രണ്ടുനില കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നു…………
Kelakam

കേളകത്ത് ഇരുപത്തിയെട്ടര ലക്ഷം രൂപ ചെലവില്‍ രണ്ടുനില കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നു…………

കേളകം:കേളകത്ത് 28 അര ലക്ഷം രൂപ ചെലവില്‍ രണ്ടുനില കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നു. ബസ്റ്റാന്‍ഡില്‍ നിലവിലുണ്ടായിരുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ പൊളിച്ച് അതിന് സമീപത്തായാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുക. ഇതിനായി നിലവിലുണ്ടായിരുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ പൊളിച്ചു നീക്കി. ജില്ലാ പഞ്ചായത്ത് 15 ലക്ഷം, ശുചിത്വമിഷന്‍ എട്ടര ലക്ഷം, ഗ്രാമപ്പഞ്ചായത്ത് അഞ്ച് ലക്ഷം എന്നിങ്ങനെ ചെലവിട്ടാണ് ആകെ 28 അര ലക്ഷം രൂപയുടെ കെട്ടിടം നിര്‍മ്മിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകമായി ശൗചാലയങ്ങള്‍, കുളിമുറി, മുലയൂട്ടല്‍ കേന്ദ്രം, ക്ലോക്ക് റൂം, ഇന്‍സിനേറ്റര്‍ എന്നിവ ഉള്‍പ്പെടെയാണ് രണ്ടു നില കെട്ടിടത്തിലുണ്ടാവുക.

 

രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ണമായും പൂര്‍ത്തിയാക്കും. ആദ്യ ഘട്ടമായി ഒരു വര്‍ഷത്തിനുള്ളില്‍ ഒരു നില കെട്ടിടം നിര്‍മ്മിക്കുമെന്നും പഞ്ചായത്തധികൃതര്‍ അറിയിച്ചു. ഭിന്നശേഷിക്കാര്‍ക്ക് ഉള്‍പ്പെടെയുള്ള ശൗചാലയങ്ങളും കുളിമുറിയുമാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. മറ്റുള്ളവ രണ്ടാം ഘട്ടമായും നിര്‍മ്മിക്കും.കഴിഞ്ഞ ഭരണ സമിതിയുടെ അവസാനം കേളകം ബസ്റ്റാന്‍ഡില്‍ പുതിയ കംഫര്‍ട്ട് സ്റ്റേഷന് തറക്കല്ലിട്ടിരുന്നു. നിലവിലെ കംഫര്‍ട്ട് സ്റ്റേഷന്‍ നിലനിര്‍ത്തിക്കൊണ്ട് സമീപത്തായി മറ്റൊന്ന് നിര്‍മ്മിക്കാനുള്ള പദ്ധതിയായിരുന്നു അന്നാവിഷ്‌ക്കരിച്ചിരുന്നത്. എന്നാല്‍ അതിനു മാറ്റം വരുത്തി നിലവിലെ സ്റ്റേഷന്‍ പൊളിച്ചാണ് പുതിയത് നിര്‍മ്മിക്കുന്നത്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ഒരു വര്‍ഷക്കാലത്തേക്ക് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ യാത്രക്കാര്‍ക്കും ബസ്റ്റാന്‍ഡിലെ കച്ചവടക്കാര്‍ക്കും ബുദ്ധിമുട്ടാകും.

Related posts

അടയ്ക്കാത്തോട് രാമച്ചിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു…

Aswathi Kottiyoor

നാലു ലക്ഷം കൊണ്ട് വീടാകില്ലെന്ന് പൂളക്കുറ്റിയിലെ ദുരിതബാധിത കുടുംബം

Aswathi Kottiyoor

*കേളകം ടൗണിലെ ഗൂർഖയ്ക്ക് കുത്തേറ്റു*

Aswathi Kottiyoor
WordPress Image Lightbox