25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോവിഡ്​ പ്രതിരോധ മരുന്നി​െന്‍റ മൂന്നാംഘട്ട വിതരണം മാര്‍ച്ചില്‍ തുടങ്ങിയേക്കും; നല്‍കുന്നത്​​ 50 വയസ്​ കഴിഞ്ഞവര്‍ക്ക്
Kerala

കോവിഡ്​ പ്രതിരോധ മരുന്നി​െന്‍റ മൂന്നാംഘട്ട വിതരണം മാര്‍ച്ചില്‍ തുടങ്ങിയേക്കും; നല്‍കുന്നത്​​ 50 വയസ്​ കഴിഞ്ഞവര്‍ക്ക്

കോവിഡ്​ പ്രതിരോധ മരുന്ന്​ വിതരണത്തി​െന്‍റ മൂന്നാം ഘട്ടം മാര്‍ച്ചോടെ തുടങ്ങും. ഈ ഘട്ടത്തില്‍ 50 വയസ്​ പൂര്‍ത്തിയായവര്‍ക്കാണ്​ മരുന്ന്​ നല്‍കുക. വെള്ളിയാഴ്​ച കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ്​ വര്‍ധന്‍ ലോക്​സഭയില്‍ പറഞ്ഞതാണിക്കാര്യം.

പ്രതിരോധ മരുന്നിനായി ബജറ്റില്‍ 35,000കോടി രൂപ അനുവദിച്ചിട്ടു​ണ്ടെന്നും ആവശ്യ​െമങ്കില്‍ തുക വര്‍ധിപ്പിക്കാമെന്ന്​ ധനകാര്യമ​ന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഹര്‍ഷ്​ വര്‍ധന്‍ അറിയിച്ചു.

ജനുവരി 16നാണ് പ്രതിരോധ മരുന്ന്​ വിതരണത്തി​െന്‍റ ഒന്നാം ഘട്ടം ആരംഭിച്ചത്​.​ ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്​​ മരുന്ന് നല്‍കിയത്​. രണ്ടാം ഘട്ട​ വിതരണം രാജ്യത്തി​െന്‍റ വിവിധ ഭാഗങ്ങളില്‍ ​ ഫെബ്രുവരി രണ്ടിന്​ തുടങ്ങിയിട്ടുണ്ട്​. കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന്​ പ്രവര്‍ത്തിക്കുന്ന രണ്ട്​ കോടിയേളം പേര്‍ക്കാണ്​ രണ്ടാം ഘട്ടത്തില്‍ മരുന്ന്​ നല്‍കുന്നത്​. മരുന്ന് നല്‍കലി​െന്‍റ ഒന്നും രണ്ടും ഘട്ടങ്ങള്‍ കഴിഞ്ഞാല്‍ അടുത്ത മാസത്തോടെ 50 വയസ്​ കഴിഞ്ഞവര്‍ക്കായി മൂന്നാം ഘട്ട​ വിതരണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

മരുന്ന്​ നല്‍കലിെന്‍റ മൂന്നാംഘട്ടത്തിന്​ തുടക്കം കുറിക്കുന്ന കൃത്യമായ തീയതി ഇപ്പോള്‍ പ്രഖ്യാപിക്കുകയെന്നത്​ പ്രയാസകരമാണ്​. എന്നാല്‍ അത്​ മാര്‍ച്ചിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ നാലാമത്തേയോ ആഴ്​ച തുടങ്ങുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

പ്ലസ് വൺ പരീക്ഷയെ ബാധിക്കാത്ത വിധത്തിലായിരിക്കും പ്ലസ് ടുവിനുള്ള ഫസ്റ്റ്‌ബെൽ 2.0 ക്ലാസുകൾ

Aswathi Kottiyoor

സ്‌പെഷ്യാലിറ്റി വിഭാഗത്തിൽ കോവിഡ്‌ വാർഡ്‌ ; കിടപ്പ്‌ രോഗികൾക്ക് വീട്ടിൽ ചികിത്സ

Aswathi Kottiyoor

ഇരിട്ടിയിൽ സർവീസ് സെൻററിൽ സൂക്ഷിച്ച വാഹനം മോഷ്ടിച്ചതായി പരാതി

Aswathi Kottiyoor
WordPress Image Lightbox