27.1 C
Iritty, IN
July 27, 2024
  • Home
  • Iritty
  • പുതിയ പാലത്തിന്റെ നിര്‍മ്മാണ പുരോഗതി എം എല്‍ എ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന വിദഗ്ധ സംഘവും വിലയിരുത്താനെത്തി………
Iritty

പുതിയ പാലത്തിന്റെ നിര്‍മ്മാണ പുരോഗതി എം എല്‍ എ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന വിദഗ്ധ സംഘവും വിലയിരുത്താനെത്തി………

ഇരിട്ടി:പുതിയ പാലത്തിന്റെ നിര്‍മ്മാണ പുരോഗതി എം എല്‍ എ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന വിദഗ്ധ സംഘവും വിലയിരുത്താനെത്തി. പാലം എത്രയും വേഗം തുറന്നു കൊടുക്കാനുള്ള നടപടികളും ഇതോടൊപ്പം ഇരിട്ടിയില്‍ നടത്തേണ്ട മറ്റു നിര്‍മ്മാണ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പഴയ ബസ്റ്റാന്റില്‍ ബസ് സ്റ്റോപ്പ് നിര്‍മ്മാണം , ഉളിയിലെ ഡ്രൈനേജില്‍ ഉള്ള പ്രശ്‌നങ്ങള്‍ എന്നിവയും പൂര്‍ത്തിയാക്കണമെന്നും എം എല്‍ എ യും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. എം എ ല്‍ എ യെക്കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍, ഇരിട്ടി നഗരസഭാ അദ്ധ്യക്ഷ കെ. ശ്രീലത, എക്‌സിക്യു്ട്ടീവ് എഞ്ചിനീയര്‍ ഷാജി, അസി. എഞ്ചിനീയര്‍ സതീശന്‍, കരാര്‍ കമ്പനി കണ്‍സള്‍ട്ടന്റ് റസിഡന്റ് എഞ്ചിനീയര്‍ പി.കെ. ജോയി തുടങ്ങിയവരും സംബന്ധിച്ചു .

Related posts

വെളിയംബ്രയിൽ ജനസഹായി കേന്ദ്രം ആരംഭിച്ചു

Aswathi Kottiyoor

മുണ്ടയാംപറമ്പ് ധനുത്തിറ മഹോത്സവം സമാപിച്ചു

Aswathi Kottiyoor

വികാസ് നഗർ ശുദ്ധജലാശയ മൽസ്യകൃഷി വിളവെടുപ്പ്

Aswathi Kottiyoor
WordPress Image Lightbox