20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • വ്യാഴാഴ്ച 24,949 ആരോഗ്യ പ്രവർത്തകർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു
Kerala

വ്യാഴാഴ്ച 24,949 ആരോഗ്യ പ്രവർത്തകർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു

സംസ്ഥാനത്ത് വ്യാഴാഴ്ച 24,949 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 440 വാക്‌സിനേഷൻ കേന്ദ്രങ്ങളിലാണ് വാക്‌സിൻ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ (92) വാക്‌സിനേഷൻ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 22, എറണാകുളം 92, ഇടുക്കി 13, കണ്ണൂർ 28, കാസർഗോഡ് 1, കൊല്ലം 23, കോട്ടയം 32, കോഴിക്കോട് 31, മലപ്പുറം 38, പാലക്കാട് 40, പത്തനംതിട്ട 14, തിരുവനന്തപുരം 46, തൃശൂർ 51, വയനാട് 9 എന്നിങ്ങനെയാണ് കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (5994) വാക്‌സിൻ സ്വീകരിച്ചത്. ആലപ്പുഴ 838, എറണാകുളം 5994, ഇടുക്കി 723, കണ്ണൂർ 1653, കാസർഗോഡ് 74, കൊല്ലം 1396, കോട്ടയം 1647, കോഴിക്കോട് 2355, മലപ്പുറം 1569, പാലക്കാട് 2324, പത്തനംതിട്ട 990, തിരുവനന്തപുരം 2714, തൃശൂർ 2043, വയനാട് 629 എന്നിങ്ങനെയാണ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 2,75,079 ആരോഗ്യ പ്രവർത്തകരാണ് വാക്‌സിൻ സ്വീകരിച്ചത്.

Related posts

രക്തജന്യ രോഗങ്ങൾ ബാധിച്ചവരുടെ സംസ്ഥാനതല മാപ്പിംഗ് നടത്തും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ഓൺലൈൻ സ്ഥിര അദാലത്ത് ഉദ്ഘാടനം 26 ന്

Aswathi Kottiyoor

എംഎൽഎമാരും സർക്കാർ ജീവനക്കാരും ബുധനാഴ്‌ച കൈത്തറി ധരിക്കണം

Aswathi Kottiyoor
WordPress Image Lightbox