22.5 C
Iritty, IN
November 21, 2024
  • Home
  • Iritty
  • ചെറുവാഞ്ചേരി-കണ്ണവം റോഡിൽ ഗതാഗത സൂചക ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി…………
Iritty

ചെറുവാഞ്ചേരി-കണ്ണവം റോഡിൽ ഗതാഗത സൂചക ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി…………

കണ്ണവം : അപകട മേഖലയായിരുന്ന ചെറുവാഞ്ചേരി-കണ്ണവം റോഡിൽ ഗതാഗത സൂചക ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. റോഡിൽ സൂചകങ്ങൾ സ്ഥാപിക്കാത്തതും വശങ്ങളിൽ മണ്ണ് നിക്ഷേപിച്ചതും ഈ മേഖലയിൽ തുടർച്ചയായ അപകടങ്ങൾക്ക് കാരണമായിരുന്നു.

അപകടം നടന്ന സാഹചര്യത്തിൽ കളക്ടർ ഇടപെട്ടതിനെത്തുടർന്ന് തലശ്ശേരി സബ്കളക്ടർ വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് താത്കാലിക പരിഹാരമെന്ന നിലയിൽ ഇരുവശങ്ങളിലും തള്ളിയ മണ്ണ് നീക്കം ചെയ്യാനും റോഡിൽ സൂചക ബോർഡുകൾ സ്ഥാപിക്കാനും തീരുമാനമുണ്ടായത്. എന്നാൽ മണ്ണ് നീക്കം ചെയ്യൽ ഇനിയും ആരംഭിച്ചിട്ടില്ല. ഇതിലൂടെയുള്ള വാഹനങ്ങൾ അമിതവേഗത്തിൽ പോകുന്നതും അപകടത്തിന് പ്രധാന കാരണമായിരുന്നു. ഒരുമാസത്തിനിടെ രണ്ടുപേർ അപകടത്തിൽ മരണമടഞ്ഞു.

അപകടാവസ്ഥ പരിഹരിക്കുന്നതിന് സ്ഥലം എം.എൽ.എ. കൂടിയായ മന്ത്രി കെ.കെ. ശൈലജ ഇടപെട്ട് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് വേണ്ട നിർദേശങ്ങൾ നൽകിയിരുന്നു.

വനമേഖലയായതിനാൽ റോഡ് വീതി കൂട്ടാൻ വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തത് റോഡ് സുരക്ഷക്ക് വിലങ്ങുതടിയാവുകയാണ്.

 

Related posts

തേങ്ങമുട്ട് ചടങ്ങു് നടന്നു

Aswathi Kottiyoor

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 4 മുതൽ

Aswathi Kottiyoor

തിരികെയെത്തിയ കാട്ടാനകൾ ആറളം ഫാമിൽ വിതക്കുന്നത് കനത്ത നാശം

Aswathi Kottiyoor
WordPress Image Lightbox