24 C
Iritty, IN
July 1, 2024
  • Home
  • kannur
  • പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി: വീട്ടാവശ്യങ്ങള്‍ക്കുള്ള ഗാര്‍ഹിക സിലിണ്ടറിന് 26 രൂപയാണ് കൂട്ടിയത്………..
kannur

പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി: വീട്ടാവശ്യങ്ങള്‍ക്കുള്ള ഗാര്‍ഹിക സിലിണ്ടറിന് 26 രൂപയാണ് കൂട്ടിയത്………..

പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. വീട്ടാവശ്യങ്ങള്‍ക്കുള്ള ഗാര്‍ഹിക സിലിണ്ടറിന് 26 രൂപയാണ് കൂട്ടിയത്. വിലവര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ഇതോടെ സിലിണ്ടറിന് 726 രൂപ നല്‍കേണ്ടിവരും. ഡിസംബറിലാണ് ഇതിന് മുന്‍പ് പാചക വാതകത്തിന് വില കൂട്ടിയത്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വിലവര്‍ധനവാണിത്. അതിനിടെ, സാധാരണക്കാരുടെ …
ജീവിതത്തില്‍ ഇടിത്തീ പോലെ ഇന്ന് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്നും കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 88 രൂപ 63 പൈസയും ഡീസലിന് 82 രൂപ 70 പൈസയുമാണ്. കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 86 രൂപ 75 പൈസയായി. ഡീസലിന് ഇന്ന് 80 രൂപ 97 പൈസയായി. കോഴിക്കോട് പെട്രോളിന് 86 രൂപ 80 പൈസയും, ഡീസലിന് 81 രൂപ 06 പൈസയുമാണ്. കഴിഞ്ഞ മാസം പത്ത് .തവണയാണ് സംസ്ഥാനത്ത് ഇന്ധനവില വര്‍ധിപ്പിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ വില വര്‍ധിപ്പിക്കുന്ന നിലപാടാണ്
എണ്ണക്കമ്പനികളുടേത്.

Related posts

ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ആ​ൻ​ഡ് കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​ര്‍ തുടങ്ങി

Aswathi Kottiyoor

50 ശ​ത​മാ​നം കി​ട​ക്ക​ക​ള്‍ കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് മാ​റ്റി​വ​യ്ക്ക​ണം

Aswathi Kottiyoor

കണ്ണൂരില്‍ കോവിഡ് വാക്‌സിനേഷന്‍ ഇന്ന് 52 കേന്ദ്രങ്ങളില്‍

Aswathi Kottiyoor
WordPress Image Lightbox