24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ഓ​ൺ​ലൈ​നാ​യി പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ സൗ​ക​ര്യം
Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ഓ​ൺ​ലൈ​നാ​യി പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ സൗ​ക​ര്യം

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ടി​​​ക്കാ​​​റാം മീ​​​ണ രാ​​​ഷ്ട്രീ​​​യ ക​​​ക്ഷി നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി. നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നെ​​​ത്തു​​​മ്പോ​​​ൾ സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കൊ​​​പ്പം ര​​​ണ്ടു​​​പേ​​​രെ മാ​​​ത്ര​​​മേ അ​​​നു​​​വ​​​ദി​​​ക്കു​​​വെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു. പ്ര​​​ചാ​​​ര​​​ണ വാ​​​ഹ​​​ന​​​ജാ​​​ഥ​​​ക​​​ൾ​​​ക്ക് പ​​​ര​​​മാ​​​വ​​​ധി അ​​​ഞ്ചു വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​കും അ​​​നു​​​വ​​​ദി​​​ക്കു​​​ക. ഒ​​​രെ​​​ണ്ണം പൂ​​​ർ​​​ത്തി​​​യാ​​​യി അ​​​ര​​​മ​​​ണി​​​ക്കൂ​​​റി​​​ന് ശേ​​​ഷ​​​മേ അ​​​ടു​​​ത്ത ജാ​​​ഥ അ​​​നു​​​വ​​​ദി​​​ക്കൂ.

ഇ​​​ത്ത​​​വ​​​ണ ഓ​​​ൺ​​​ലൈ​​​ൻ ആ​​​യി നാ​​​മ​​​നി​​​ർ​​​ദേശ​​​പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സൗ​​​ക​​​ര്യ​​​മു​​​ണ്ട്. ഓ​​​ൺ​​​ലൈ​​​നാ​​​യി ന​​​ൽ​​​കു​​​ന്ന​​​വ​​​ർ അ​​​തു ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത് പ​​​ക​​​ർ​​​പ്പ് വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക്ക് ന​​​ൽ​​​ക​​​ണം. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് സ്ഥാ​​​നാ​​​ർ​​​ഥി കെ​​​ട്ടി​​​വ​​​യ്ക്കേ​​​ണ്ട തു​​​ക​​​യും ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​ട​​​യ്ക്കാ​​​ൻ സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​കും.

ഇ​​​ത്ത​​​വ​​​ണ 80 വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ, ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ, കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്ക് ത​​​പാ​​​ൽ വോ​​​ട്ടി​​​ന് സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​ത്ത​​​ര​​​ക്കാ​​​ർ​​​ക്ക് ത​​​പാ​​​ൽ വോ​​​ട്ട് നേ​​​രി​​​ട്ട് എ​​​ത്തി​​​ക്കാ​​​ൻ ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക ടീം ​​​രൂ​​​പീ​​​ക​​​രി​​​ക്കും.

ത​​​പാ​​​ൽ വോ​​​ട്ടി​​​ന് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ 12 ഡി ​​​ഫോ​​​റ​​​ത്തി​​​ൽ അ​​​ത​​​ത് വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക്ക് അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണം. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന തീ​​​യ​​​തി മു​​​ത​​​ൽ വി​​​ജ്ഞാ​​​പ​​​നം വ​​​ന്ന് അ​​​ഞ്ചു​​​ദി​​​വ​​​സം വ​​​രെ ഇ​​​ത്ത​​​ര​​​ത്തി​​​ൽ ത​​​പാ​​​ൽ വോ​​​ട്ടി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ കോ​​​വി​​​ഡ് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ രാ​​​ഷ്ട്രീ​​​യ​​​ക​​​ക്ഷി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കി. രാ​​​ഷ്ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്ക് വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക സം​​​ബ​​​ന്ധി​​​ച്ചും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​റ്റു പ​​​രാ​​​തി​​​ക​​​ളും ഉ​​​ണ്ടെ​​​ങ്കി​​​ൽ രേ​​​ഖാ​​​മൂ​​​ലം ന​​​ൽ​​​കാ​​​ൻ ടി​​ക്ക​​റാം മീ​​ണ നി​​​ർ​​​ദേ​​​ശി​​​ച്ചു. കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ സം​​​ഘം കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​മ്പോ​​​ൾ കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ രാ​​​ഷ്ട്രീ​​​യ​​​ക​​​ക്ഷി​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

Related posts

ഒമിക്രോൺ: രാത്രിയിൽ ഒരു വിധത്തിലുമുള്ള ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല

Aswathi Kottiyoor

കർഷകരെ തഴഞ്ഞ് മുന്നോട്ട് പോകാനാകില്ല: മന്ത്രി വി.എൻ. വാസവൻ

Aswathi Kottiyoor

കുട്ടനാട് പാക്കേജ്: 37 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി

Aswathi Kottiyoor
WordPress Image Lightbox