തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് വയസിന് താഴെയുള്ള 20,38,541 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതിനായാണ് ലക്ഷ്യമിട്ടത്. കോവിഡ് പശ്ചാത്തലത്തിലും 83.23 ശതമാനം കുട്ടികളും വാക്സിന് സ്വീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനതാകെ 24,690 പോളിയോ വാക്സിനേഷന് ബൂത്തുകളാണ് പ്രവര്‍ത്തിച്ചത്. ഓരോ ബൂത്തിലും കോവിഡ് മാനദണ്ഡങ്ങളോടെ പരിശീലനം ലഭിച്ച വാക്സിനേറ്റര്‍മാരെ നിയോഗിച്ചാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ തുള്ളി മരുന്ന് വിതരണം നടത്തിയത്.
ഞായറാഴ്ച വാക്സിന് കൊടുക്കാന്‍ വിട്ടുപോയ കുട്ടികള്‍ക്ക് അടുത്ത ദിവസങ്ങളില്‍ ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തി വാക്സിന് നല്‍കുന്നതാണ്. കോവിഡ് പോസിറ്റീവായതോ ക്വാറന്റൈനിലായതോ ആയ കുട്ടികള്‍ക്ക് അവരുടെ ക്വാറന്റൈന് പീരീഡ് കഴിയുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം 209573, കൊല്ലം 152347, പത്തനംതിട്ട 63568, ആലപ്പുഴ 120127, കോട്ടയം 104304, ഇടുക്കി 68621, എറണാകുളം 188798, തൃശൂര്‍ 186176, പാലക്കാട് 177297, മലപ്പുറം 287313, കോഴിക്കോട് 186191, വയനാട് 53451, കണ്ണൂര്‍ 143281, കാസര്‍ഗോഡ് 97494 എന്നിങ്ങനേയാണ് വാക്സിന് നല്‍കിയത്.