തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും വേഗത്തിൽ പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ സാന്ത്വന സ്പർശം എന്ന പേരിൽ നടത്തുന്ന അദാലത്തുകൾക്ക് ഇന്നു തുടക്കമാകും.
മന്ത്രിമാർക്കു നൽകേണ്ട പരാതികൾ സ്വന്തം നിലയിൽ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സമർപ്പിക്കാം. അക്ഷയയിൽ അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്ററുകൾക്കുള്ള ഫീസ് സർക്കാർ നൽകും. നേരത്തെ പരാതി നൽകിയിട്ടും തീർപ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. ഇന്നും നാളെയും നാലിനുമായി കണ്ണൂർ, ആലപ്പുഴ, കൊല്ലം കോഴിക്കോട്, തൃശൂർ ജില്ലകളിൽ അദാലത്ത് നടക്കും. ഫെബ്രുവരി 8, 9, 11 തീയതികളിൽ കാസർഗോഡ്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലും.
ഈ ജില്ലകളിൽ നാളെ വൈകുന്നേരം വരെ അപേക്ഷ സ്വീകരിക്കും. 15,16, 18 തീയതികളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ. ഈ ജില്ലകളിൽ ഫെബ്രുവരി മൂന്നിന് ഉച്ച മുതൽ ഒൻപതിന് വൈകുന്നേരം വരെ പരാതി സ്വീകരിക്കും.