സി.സി ടിവി കാമറ നാടിന് സമ്മര്‍പ്പണവും, പൊതുസമ്മേളനവും കര്‍ഷക സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലും ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് നീണ്ടുനോക്കിയില്‍ നടക്കും കൊട്ടിയൂരില്‍ സാമൂഹ്യ വിരുദ്ധ പ്രവണതകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സുരക്ഷിത കൊട്ടിയൂര്‍ എന്ന പദ്ധതിയുടെ ഭാഗമായി സിസിടിവി കാമറ സമര്‍പ്പണവും പൊതുസമ്മേളനവും കര്‍ഷക സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലും ശനിയാഴ്ച വൈകിട്ട് നാലിന് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അധ്യക്ഷത വഹിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരി മുഖ്യാത്ഥി ആയിരിക്കും. ചുങ്കക്കുന്ന് ഫൊറോന പള്ളി വികാരി ഫാ.ജോയി തുരുത്തേല്‍ തുടങ്ങി സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂര്‍ യൂണിറ്റ് പ്രസിഡന്റ് എസ്.ജെ തോമസ്, ജനറല്‍ സെക്രട്ടറി കെ.എ ജെയിംസ്, യൂത്ത് വിംഗ് പ്രസിഡന്റ് അജീഷ് ഇരിങ്ങോളില്‍, സെക്രട്ടറി സണ്ണി വാഴക്കാമല എന്നിവര്‍ കേളകത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നീണ്ടുനോക്കി ടൗണില്‍ രണ്ടു ലക്ഷത്തിനടുത്ത് ചിലവാക്കിയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂര്‍ യൂണിറ്റ് ഏഴ് കാമറകള്‍ സ്ഥാപിച്ചത്.