ഭക്ഷണം പോലും നല്‍കാതെ പീഡനം; മക്കള്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പെഴുതി വൃദ്ധദമ്പതികള്‍ ആത്മഹത്യ ചെയ്തു
ജയ്പൂര്‍: മക്കളുടെ പീഡനത്തില്‍ മനംമടുത്ത് മാതാപിതാക്കള്‍ ജീവനൊടുക്കി. രാജസ്ഥാനിലെ നഗ്വാറില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഹസാരിറാം ബിഷ്ണോയി (70), ഭാര്യ ചവാലി ദേവി (68) എന്നിവരാണ് വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ചാടി ആത്മഹത്യ ചെയ്തത്.