ഉത്സവത്തിനിടെ നാട്ടുകാരോട് വഴക്ക്, മകൻ അമ്മയെ വീട്ടിലേക്ക് വിളിച്ച് കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തി
കായംകുളം: ആലപ്പുഴ ജില്ലയിൽ കായംകുളത്തു മകൻ അമ്മയെ മർദിച്ചു കൊലപ്പെടുത്തി. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മ (71) ആണ് കൊല്ലപ്പെട്ടത്. ശാന്തമ്മയെ മർദ്ദിച്ച ഇളയ മകൻ ബ്രഹമദേവൻ (43) കായംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു.