• Home
  • Uncategorized
  • തേങ്ങ പൊളിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി, വേദനയിൽ പുളഞ്ഞ് 12കാരൻ; സാഹസികമായി രക്ഷപ്പെടുത്തി ഫയ‍ർഫോഴ്സ്
Uncategorized

തേങ്ങ പൊളിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി, വേദനയിൽ പുളഞ്ഞ് 12കാരൻ; സാഹസികമായി രക്ഷപ്പെടുത്തി ഫയ‍ർഫോഴ്സ്

മലപ്പുറം: തേങ്ങ പൊളിക്കുന്ന യന്ത്രത്തിലേക്ക് തേങ്ങ തള്ളി നീക്കുന്നതിനിടെ കൈ കുടുങ്ങിയ വിദ്യാർഥിയെ സാഹസികമായി രക്ഷപ്പെടുത്തി. കാവനൂർ ഫ്‌ലോർ മില്ലിൽ തേങ്ങ പൊളിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയ കുട്ടിയെ അഗ്‌നിരക്ഷാ സേനയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. തളങ്ങോടൻ അഹമ്മദ്കുട്ടിയുടെ മകൻ അബ്ദുൽ നാഫിഹിന്റെ (12) കൈ ആണ് യന്ത്രത്തിൽ കുടുങ്ങിയത്.

അവശനിലയിലായ കുട്ടിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.45ന് തക്വാബാദിലെ മില്ലിലാണ് സംഭവം. യന്ത്രത്തിലേക്ക് തേങ്ങ തള്ളി നീക്കുന്നതിനിടെ കൈ കുടുങ്ങുകയായിരുന്നു. കൈ ഉള്ളിൽ അകപ്പെട്ടതോടെ നിലത്തുനിന്നു പൊങ്ങിനിന്ന കുട്ടിയെ മെഷീൻ ഓഫ് ചെയ്ത് അടുത്തുണ്ടായിരുന്നവർ താങ്ങി നിർത്തി.

അഗ്‌നിരക്ഷാസേനയെത്തി കട്ടർ ഉപയോഗിച്ചു യന്ത്രത്തിന്റെ ഭാഗം അടർത്തി മാറ്റി കൈ പുറത്തെടുക്കുകയായിരുന്നു. അഗ്‌നിരക്ഷാ ഓഫിസർ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ് ഓഫിസർമാരായ അബ്ദുൽ കരീം, സൈനുൽ ആബിദ്, പി.പി.അബ്ദുസമീം, കെ.പി. അരുൺലാൽ, ടി.അഖിൽ, പി.സുരേഷ്, ജോജി ജേക്കബ്, പി.കെ.ജംഷീർ, ദിലീപ്കുമാർ എന്നിവർ നേതൃത്വം നൽകി.

Related posts

ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഗണേഷ്; കെഎസ്ആർടിസിക്കും ജനത്തിനും ഒരുപോലെ ഗുണം, ഐ‍ഡിയ കിടിലനെന്ന് നാട്ടുകാർ

Aswathi Kottiyoor

മഞ്ഞുമ്മൽബോയ്സ്’ നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു,ലാഭവിഹിതമോ,മുടക്ക് മുതലോ നൽകാതെ കബളിപ്പിച്ചെന്ന് പരാതി

Aswathi Kottiyoor

തളിപ്പറമ്പില്‍ വാഹനാപകടം;ചെറുകുന്ന് സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox