നിയന്ത്രണ ഞായറിൽ സഹകരിച്ച് ജനം
കോവിഡ് വ്യാപനം കുറയ്‌ക്കാൻ പ്രഖ്യാപിച്ച ഞായർ നിയന്ത്രണത്തിൽ വീട്ടിലിരുന്ന് ജനം. അവശ്യ സർവീസുകൾ പ്രവർത്തിച്ചു. വ്യാപാരസ്ഥാപനങ്ങൾ ഭൂരിഭാഗവും അടഞ്ഞുകിടന്നു. പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. മുൻകൂട്ടി നിശ്‌ചയിച്ച വിവാഹങ്ങളും മറ്റു ചടങ്ങുകളും കോവിഡ് മാനദണ്ഡം പാലിച്ചു