24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • 13 വർഷമായി കാണാതായ ആളെ കണ്ടെത്തി ഇരിട്ടി സ്വദേശികൾ
Iritty

13 വർഷമായി കാണാതായ ആളെ കണ്ടെത്തി ഇരിട്ടി സ്വദേശികൾ

Surya | 08 Jul 2022, 02:16 AMപതിമൂന്ന് വർഷമായി കാണാതായ അഞ്ജുവിന്റെ പിതാവിനെ ബഹ്റൈനിൽ കണ്ടെത്തി സാമൂഹിക പ്രവർത്തകരായ ഇരിട്ടി സ്വദേശി അമൽദേവ് പുന്നാടും സുധീർ തിരുനിലത്തും. 13 വർഷമായി വീട്ടുകാരുമായി ബന്ധമില്ലാതിരുന്ന തിരുവനന്തപുരം സ്വദേശിയെ ഒടുവിൽ ബഹ്​റൈനിൽ കണ്ടെത്തി. പിതാവിനെ കണ്ടെത്താൻ മകൾ അഞ്ജു സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ അഭ്യർഥന ​സാമൂഹിക പ്രവർത്തകരായ അമൽദേവ് പുന്നാടും സുധീർ തിരുനിലത്തും ഏറ്റെടുക്കുക ആയിരുന്നു. തിരുവനന്തപുരം കുളത്തൂർ ഉച്ചക്കട സ്വദേശിയായ കെ ചന്ദ്രനെ​ ബഹറിനിലെ സാമൂഹിക പ്രവർത്തകരായ അമൽദേവ് പുന്നാടിന്റെയും സുധീർ തിരുനിലത്തിന്റെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ്​ കണ്ടെത്തിയത്​. അംവാജിൽ നിർമാണത്തൊഴിലാളിയായ ചന്ദ്രൻ മുഹറഖിലാണ്​ താമസിച്ചിരുന്നത്​. വീട്ടുകാരുമായി ഫോണിൽ സംസാരിച്ച ചന്ദ്രൻ നാട്ടിലേക്ക്​ തിരിച്ചുപോകാനുള്ള സന്നദ്ധതയും അറിയിച്ചു. പിതാവിനെ കണ്ടെത്തിയതിൽ ഏറെ സന്തോഷത്തിലാണ്​ മകൾ അഞ്ജുവും മറ്റ്​ കുടുംബാംഗങ്ങളും.

ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് യാത്രാരേഖകൾ ശെരിപ്പെടുത്തി ചന്ദ്രനെ നാട്ടിലേക്ക് അയക്കാൻ ഉള്ള നടപടികൾ ആരംഭിച്ചതായി അമൽദേവ് പറഞ്ഞു.

Related posts

പൊതുസ്ഥലത്ത് മാലിന്യം തള്ളിയ ആളെ വിളിച്ചുവരുത്തി തിരിച്ചെടുപ്പിച്ച് പഞ്ചായത്ത് അധികൃതർ

Aswathi Kottiyoor

നന്മ ക്രിസ്മസ് – പുതുവത്സര ആഘോഷം

Aswathi Kottiyoor

ഇരിട്ടിയിലെ ഷിഗെല്ലാ ബാധ – നടപടികളുമായി ആരോഗ്യ വിഭാഗവും നഗരസഭയും

Aswathi Kottiyoor
WordPress Image Lightbox