23.4 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • കേളകം സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനവും കവാത്ത് ക്യാമ്പിന്റെ സമാപനവും നടന്നു.*
Kelakam

കേളകം സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനവും കവാത്ത് ക്യാമ്പിന്റെ സമാപനവും നടന്നു.*


*കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എംഎൽഎ ഫണ്ടിൽ നിന്നും നിർമ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനവും കവാത്ത് ഫോർമേഷൻ ക്യാമ്പിന്റെ സമാപനവും പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു. രണ്ട് മാസക്കാലമായി നടന്നു വരുന്ന ക്യാമ്പില്‍ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും യോഗ പരിശീലനം നല്‍കിയ ധനേഷ് എടക്കാനത്തിനെ ചടങ്ങില്‍ ആദരിച്ചു. സ്കൂള്‍ മാനേജര്‍ റവ. ഫാ. ബിനു ജോസഫ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജൂബിലി ചാക്കോ, പിടിഎ വൈസ് പ്രസിഡന്‍റ് സജീവന്‍ എം പി, പ്രിന്‍സിപ്പാള്‍ എന്‍ ഐ ഗീവര്‍ഗീസ്, സീനിയര്‍ അധ്യാപിക ഷീന ജോസ് ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ എം വി മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടൈറ്റസ് പി സി നന്ദിയും പറഞ്ഞു.*

Related posts

ചുങ്കക്കുന്ന് ഗവ. യു.പി. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; വിശദീകരണ യോഗം നടത്തി.

Aswathi Kottiyoor

എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും ആദരവും നല്‍കി.

Aswathi Kottiyoor

ക്ഷേമ നിധി കുടിശ്ശിക അടയ്ക്കാം*

Aswathi Kottiyoor
WordPress Image Lightbox