23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കോവിഡ് മരണം: 474 കുടുംബങ്ങൾക്ക് സഹായം നൽകി
Kerala

കോവിഡ് മരണം: 474 കുടുംബങ്ങൾക്ക് സഹായം നൽകി

കോവിഡ് ബാധിച്ചു മരിച്ച പാവപ്പെട്ടവരുടെ കുടുംബത്തിനു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം വിതരണം ചെയ്തു തുടങ്ങി. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള(ബിപിഎൽ) 5986 കുടുംബങ്ങളുടെ അപേക്ഷയാണ് അംഗീകരിച്ചതെങ്കിലും ഇതിൽ 474 പേർക്കാണ് ഇതുവരെ 5000 രൂപ വീതം നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതിനായി 23.7 ലക്ഷം രൂപ ചെലവഴിച്ചു.

ബാക്കിയുള്ളവർക്ക് എന്നു തുക നൽകുമെന്ന കാര്യം വ്യക്തമല്ല. കോവിഡ് ബാധിച്ചു മരിച്ച ബിപിഎൽ കുടുംബാംഗത്തിന്റെ ബന്ധുക്കൾക്കു പ്രതിമാസം 5000 രൂപ വീതം 3 വർഷം നൽകുമെന്നായിരുന്നു പ്രഖ്യാപനം. ആകെ ലഭിച്ച 2040 അപേക്ഷകളിൽ 5986 എണ്ണം അംഗീകരിച്ചപ്പോൾ 4520 എണ്ണം നിരസിച്ചു. ബാക്കി അപേക്ഷകളുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

കോവിഡ് മരണം 70,000

കോവിഡ് വ്യാപനം വീണ്ടും ആശങ്കാജനകമായി ഉയരുന്നതിനിടെ സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 70,000 ആയി. ഇന്നലെ 7 മരണങ്ങൾ കൂടി പട്ടികയിൽ ഉൾപ്പെടുത്തി. 4805 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം, തിരുവനന്തപുരം ജില്ലകൾക്കൊപ്പം ആലപ്പുഴയിലും വ്യാപനം വർധിച്ചു. എറണാകുളത്തും ആലപ്പുഴയിലും ഇന്നലെ 985 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം (978), കോട്ടയം (444) ജില്ലകളാണ് വ്യാപനത്തിൽ തൊട്ടു പിന്നിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17ന് മുകളിലാണ്. 28000ലേറെപ്പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

Related posts

ആരോഗ്യ വിഭാഗം ജീവനക്കാരോട് മുഖ്യമന്ത്രി; വയോജനങ്ങളെ നേരിട്ടുകണ്ട് വിവരം അന്വേഷിക്കണം

Aswathi Kottiyoor

സ്വകാര്യ ബസ് സര്‍വ്വീസ് നാളെ മുതല്‍ നിരത്തില്‍, മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

Aswathi Kottiyoor

റേ​ഷ​ന്‍ കാ​ര്‍​ഡ് ബാ​ര്‍​കോ​ഡ് സ്‌​കാ​നിം​ഗ് സം​വി​ധാ​നം ഇ​ന്നു മു​ത​ല്‍

Aswathi Kottiyoor
WordPress Image Lightbox