23.8 C
Iritty, IN
July 15, 2024
  • Home
  • Kerala
  • കുവൈറ്റിൽ സന്ദർശക വിസയുടെ ശമ്പളപരിധി ഉയർത്താൻ നീക്കം
Kerala

കുവൈറ്റിൽ സന്ദർശക വിസയുടെ ശമ്പളപരിധി ഉയർത്താൻ നീക്കം

ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾ അനുവദിക്കുന്നതിനുള്ള ശമ്പള പരിധി ഉയർത്താൻ നീക്കം. കുടുംബ സന്ദർശക വിസയിൽ ഇണകളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ ശമ്പള പരിധി കുറഞ്ഞത് 300 ദീനാറായും മാതാപിതാക്കളെ കൊണ്ടുവരാൻ കുറഞ്ഞത് 600 ദീനാറായും ഉയർത്താനാണ് നീക്കമെന്ന് അൽ ഖബസ് പത്രം റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് സ്ഥിരതാമസമുള്ള വിദേശികൾക്ക്​ കുടുംബ സന്ദർശന വിസയിൽ ഇണകളെ കൊണ്ടുവരാൻ വേണ്ട കുറഞ്ഞ ശമ്പളം 250 ദീനാർ ആണ്. വിദേശികൾക്ക് രക്ഷിതാക്കളെ (മാതാപിതാക്കളെയോ ഭാര്യയുടെ മാതാപിതാക്കളെയോ) സന്ദർശക വിസയിൽ കൊണ്ടുവരണമെങ്കിൽ കുറഞ്ഞ ത്​ 500 ദീനാർ ശമ്പളം വേണം. ഇതുതന്നെ കോവിഡ് കാല നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവച്ചിരുന്നു.

500 ദീനാറിന് മുകളിൽ ശമ്പളം ഉള്ളവർക്ക് മാത്രമാണ് ആഭ്യന്ത്രര മന്ത്രാലയം അണ്ടർ സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെ ഇണകളെ ​കുടുംബവിസയിൽ കൊണ്ടുവരാൻ അനുവദിച്ചിരുന്നത്. പുതിയ മെക്കാനിസം കൊണ്ടുവരുന്നതി​ന് മുന്നോടിയായി തിങ്കളാഴ്ച മുതൽ ഇതും നിർത്തി. സന്ദർശക വിസ അനുവദിക്കുന്നതിനുള്ള പുതിയ സംവിധാനം അടുത്ത ആഴ്‌ച നിലവിൽ വരുമെന്നാണ് റിപ്പോർട്ട്

Related posts

ലോക കേരളസഭ അമേരിക്കൻ മേഖലാസമ്മേളനം ടൈംസ് സ്ക്വയറിൽ

Aswathi Kottiyoor

കേരളത്തിൽ ഒരു ലക്ഷത്തിൽ 453 പേർക്ക് സാരമായ കേൾവി പ്രശ്‌നം

Aswathi Kottiyoor

ജില്ലാതല ചിത്രരചനാ മത്സരം

Aswathi Kottiyoor
WordPress Image Lightbox