26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യും
Kerala

സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യും

വെള്ളിയാഴ്ചവരെ സംസ്ഥാനത്ത് വ്യാപകമായും മറ്റു ചിലയിടത്ത് ഒറ്റപ്പെട്ടും മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾ നാളെവരെ കേരള തീരം, ലക്ഷദ്വീപ് ഭാഗം എന്നിവിടങ്ങളിലും അറബികടൽ, കന്യാകുമാരി തീരം എന്നിവിടങ്ങളിലും മത്സ്യബന്ധനത്തിനു പോകരുത്. കന്യാകുമാരി ഭാഗത്ത് മൂന്നു മുതൽ 3.3 വരെയും മംഗലാപുരം- കാർവാർ പ്രദേശത്ത് 3.8 വരേയും മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇരിങ്ങാലക്കുട, പടിഞ്ഞാറേത്തറ ഡാം, വെള്ളരിക്കുണ്ട്, നാലുവീതവും കൊച്ചി വിമാനത്താവളം, ചാലക്കുടി, ഇരിക്കൂർ, തളിപ്പറന്പ്, ഹോസ്ദുർഗ് മൂന്നുവീതവും കരിപ്പൂർ വിമാനത്താവളം, മൂന്നാർ, എറണാകുളം സൗത്ത്, എനമക്കൽ, പൊന്നാനി, കുടിലൂർ, അടയ്ക്കാ പറന്പിൽ, പള്ളുരുത്തി, നേര്യമംഗലം, കീരംപാറ എന്നിവിടങ്ങളിൽ രണ്ടുവീതവും സെന്‍റീമീറ്റർ മഴ പെയ്തു.

Related posts

ചന്പക്കുളം ചുണ്ടന് രാജപ്രമുഖൻ ട്രോഫി

Aswathi Kottiyoor

ലക്ഷ്യം കാൽനൂറ്റാണ്ടിനപ്പുറമുള്ള നവകേരളം: മുഖ്യമന്ത്രി

സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ ദേശീയ സെമിനാർ

Aswathi Kottiyoor
WordPress Image Lightbox