27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്‌ഥാനത്ത് പകർച്ചപ്പനികൾ പിടിമുറുക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
Kerala

സംസ്‌ഥാനത്ത് പകർച്ചപ്പനികൾ പിടിമുറുക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

സംസ്‌ഥാനത്ത് പകർച്ചപ്പനികൾ ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധന. കഴിഞ്ഞ 25 ദിവസത്തിനിടെ 18 പേരാണ് കോവിഡ് ഒഴികെയുള്ള മറ്റ് പകർച്ച വ്യാധികളെ തുടർന്ന് മരിച്ചത്. കൂടാതെ മൂന്ന് ലക്ഷത്തോളം പേരാണ് ഈ മാസം മാത്രം പനിക്ക് ചികിൽസ തേടിയത്. നീണ്ടു നിൽക്കുന്ന പനിയെ ജാഗ്രതയോടെ കാണണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

ജൂണ്‍ മാസത്തില്‍ സംസ്‌ഥാനത്ത് 500 പേര്‍ക്ക് ഡെങ്കിപ്പനിയും 201 പേര്‍ക്ക് എലിപ്പനിയും സ്‌ഥിരീകരിച്ചു. കൂടാതെ 6 പേർ എലിപ്പനിയെ തുടർന്നും 2 പേർ ഡെങ്കിപ്പനിയെ തുടർന്ന് ജൂൺ മാസത്തിൽ മരണപ്പെടുകയും ചെയ്‌തു. ഡെങ്കിപ്പനിക്കും, എലിപ്പനിക്കും ഒപ്പം സംസ്‌ഥാനത്ത് ചെള്ള് പനി, തക്കാളി പനി എന്നിവ ബാധിക്കുന്നവരും ഏറെയാണ്. 52 പേർക്കാണ് ഇതിനോടകം ചെള്ള് പനി സ്‌ഥിരീകരിച്ചത്‌. ഈ മാസമാകെ 2,79,103 പേര്‍ പനിക്ക് ചികില്‍സ തേടിയതായി ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിലുണ്ട്.

കൂടാതെ 60,696 പേര്‍ വയറിളക്ക രോഗങ്ങള്‍ ബാധിച്ചും സംസ്‌ഥാനത്ത് ചികിൽസ തേടിയിട്ടുണ്ട്. സാധാരണ വൈറൽ പനിയാണ് കൂടുതൽ ആളുകളെയും ബാധിച്ചിരിക്കുന്നത്. എങ്കിലും പനിയെ നിസാരമായി കാണരുതെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Related posts

കെ​ട്ടി​ട നി​കു​തി ഡി​സം​ബ​ർ 31 വ​രെ പി​ഴ കൂ​ടാ​തെ അ​ട​യ്ക്കാം

Aswathi Kottiyoor

സംസ്ഥാന സർക്കാർ 1000 കോടി കൂടി കടമെടുക്കുന്നു; ഇൗ വർഷം ആകെ കടമെടുപ്പ് 9000 കോടിയാകും

Aswathi Kottiyoor

ട്ര​​​ക്കിം​​ഗി​​​നു ക​​​ര​​​ടു മാ​​​ർ​​​ഗനി​​​ർ​​​ദേ​​​ശം ത​​​യാ​​​റാ​​​ക്കി വ​​​നം വ​​​കു​​​പ്പ്.

Aswathi Kottiyoor
WordPress Image Lightbox