25.7 C
Iritty, IN
October 18, 2024
  • Home
  • kannur
  • ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ 86.86 വി​ജ​യ ശ​ത​മാ​നം
kannur

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ 86.86 വി​ജ​യ ശ​ത​മാ​നം

ക​ണ്ണൂ​ർ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ 86.86 വി​ജ​യ​ശ​ത​മാ​നം. വി​എ​ച്ച്എ​സ്‌​ഇ വി​ഭാ​ഗ​ത്തി​ൽ 73.79 ശ​ത​മാ​ന​വും ഓ​പ്പ​ൺ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 45.28 ശ​ത​മാ​ന​വു​മാ​ണ് വി​ജ​യം. മൂ​ന്നു സ്കൂ​ളു​ക​ൾ നൂ​റു​മേ​നി വി​ജ​യം നേ​ടി.
കൂ​ത്തു​പ​റ​ന്പ് നി​ർ​മ​ല​ഗി​രി റാ​ണി​ജ​യ് എ​ച്ച്എ​സ്എ​സും പ​രി​യാ​രം കാ​ര​ക്കു​ണ്ട് ഡോ​ൺ​ബോ​സ്കോ സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് എ​ച്ച്എ​സ്എ​സും പ​ഴ​യ​ങ്ങാ​ടി വാ​ദി​ഹു​ദ എ​ച്ച്എ​സ്എ​സു​മാ​ണ് നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ​ത്. റാ​ണി​ജ​യ് സ്കൂ​ളി​ൽ 41 വി​ദ്യാ​ർ​ഥി​ക​ളും പ​രി​യാ​രം കാ​ര​ക്കു​ണ്ട് ഡോ​ൺ​ബോ​സ്കോ സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് എ​ച്ച്എ​സ്എ​സി​ൽ 16 വി​ദ്യാ​ർ​ഥി​ക​ളും വാ​ദി​ഹു​ദ​യി​ൽ 103 വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. എ​ല്ലാ​വ​രും ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി.പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ൽ 156 സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി 30,386 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ​യ്ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 30,240 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി. 26,267 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 2536 കു​ട്ടി​ക​ൾ​ക്കാ​ണ് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ല​ഭി​ച്ച​ത്. ഓ​പ്പ​ൺ വി​ഭാ​ഗ​ത്തി​ൽ 2131 പേ​രാ​ണ് പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 2,065 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി. 935 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 36 പേർ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് ല​ഭി​ച്ചു. വി​എ​ച്ച്എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ 1549 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 1143 പേ​ർ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​രായി.

Related posts

കർഷകർക്ക്‌ നൽകിയ വാഗ്‌ദാനം പാലിക്കുംവരെ സമരം: വിജൂ കൃഷ്‌ണൻ

Aswathi Kottiyoor

സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വ്വെ: ജില്ലയില്‍ ഒരുക്കങ്ങള്‍ തുടങ്ങി

Aswathi Kottiyoor

ജി​ല്ല​യി​ലെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ആ​റു ന​ഗ​ര​സ​ഭാ വാ​ര്‍​ഡു​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍

Aswathi Kottiyoor
WordPress Image Lightbox