27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും അഞ്ചിനകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി
Kerala

കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും അഞ്ചിനകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും അഞ്ചിനകം ശമ്പളം നൽകണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇക്കാര്യം ഭരിക്കുന്ന സർക്കാർ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയിലെ ശമ്പളപ്രതിസന്ധിയുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഉത്തരവ്. ബാധ്യത തീര്‍ത്ത് ജീവനക്കാരുടെ ശമ്പളം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. അതുകൊണ്ട് പ്രഥമ പരിഗണന ജീവനക്കാരുടെ ശമ്പളം കൊടുക്കുന്നതിനാകണം. എല്ലാ മാസവും അഞ്ചിനകം ശമ്പളം നൽകണമെന്നും കോടതി ഉത്തരവിട്ടു. കെഎസ്ആർടിസി ബാധ്യത ഏറ്റെടുക്കുന്ന കാര്യം സർക്കാർ ആലോചിക്കണമെന്നും കോടതി പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ ആസ്തി ബാധ്യതകളടക്കം ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കണ്ടക്ടര്‍, ഡ്രൈവര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ സൂപ്പര്‍ വൈസര്‍ തസ്തികയിലുള്ളവര്‍ക്ക് ശമ്പളം നല്‍കിയാല്‍ ഇതിനെതിരെ ഉത്തരവിറക്കേണ്ടി വരുമെന്ന് കോടതി നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related posts

18 വ​യ​സി​ന് മു​ക​ളി​ലു​ള്ള പ​കു​തി​യി​ല​ധി​കം പേ​ര്‍​ക്കും ആ​ദ്യ ഡോ​സ് ന​ല്‍​കി കേ​ര​ളം

Aswathi Kottiyoor

കോഴിക്കോട്‌ മെഡി. കോളേജ്‌ രാജ്യത്ത്‌ നമ്പർ 1

Aswathi Kottiyoor

ആ​ശു​പ​ത്രി​ക​ളെ സു​ര​ക്ഷി​ത മേ​ഖ​ല​ക​ളാ​ക്കി പ്ര​ഖ്യാ​പി​ക്ക​ണം: ഐ​എം​എ

Aswathi Kottiyoor
WordPress Image Lightbox